പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ: ഏറ്റുമാനൂർ ബ്ലോക്ക്തല ഉദ്ഘാടനം നടത്തി : ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം ഉദ്ഘാടനം നിർവഹിച്ചു

കുമരകം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വച്ച് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം നിർവ്വഹിച്ചു.

Advertisements

നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നാളത്തെ ഒരു ആരോഗ്യപൂർണ്ണമായ സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും രണ്ട് തുള്ളി പോളിയോ മരുന്ന് നൽകുക എന്നത് ഓരോ മാതാപിതാക്കളുടെയും കടമയാണ്.
മുമ്പ് പോളിയോ മരുന്ന് നൽകിയിട്ടുള്ള കുട്ടികളാണെങ്കിൽ പോലും ഈ ക്യാമ്പയിന്റെ ഭാഗമായി വീണ്ടും മരുന്ന് നൽകേണ്ടതുണ്ട്. ഇതിന് യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല എന്ന് മാത്രമല്ല, ഇത് കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.ഈ വലിയ യജ്ഞം വൻ വിജയമാക്കാൻ എല്ലാ ജനപ്രതിനിധികളും പൊതുപ്രവർത്തകരും നാട്ടുകാരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അലൻ കുര്യാക്കോസ് മാത്യു, പഞ്ചായത്ത് അംഗം കെ.ജി ബിനു, എച്ച് എം.സി അംഗം ടോണി കുമരകം, മെഡിക്കൽ ഓഫീസർ ഡോ. സീമ എസ്., ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

28 ന് ബൂത്തുകളിൽ എത്താൻ സാധിക്കാത്ത കുട്ടികൾക്കായി ജൂൺ 29, 30 തീയതികളിൽ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി തുള്ളിമരുന്ന് നൽകുന്നതാണ്.

Hot Topics

Related Articles