കോട്ടയം : ഗവഃ മോഡൽ ഹൈസകൂളിലെ 50 വർഷങ്ങൾക്ക് മുമ്പ് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഇന്ന് സ്കൂൾ അങ്കണത്തിൽ ഒത്തുകൂടി ഓർമ്മകൾ പങ്കിട്ടു. രാവിലെ 11 മണിക്കാരംഭിച്ച കൂട്ടായ്മയിൽ എത്തിചേർന്ന പലരും പരസ്പരം തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടി. ഓർമ്മകൾ ചികഞ്ഞ് സൗഹൃദം പുതുക്കിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. എല്ലാവരും ഒരുമിച്ച് ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കു വെച്ചാണ് സൗഹൃദ സദസ് ആരംഭിച്ചത്.



തുടർന്ന് തങ്ങളുടെ പഴയ കലാലയ അനുഭവങ്ങളും ഒപ്പം ജീവിതാനുഭവങ്ങളും പങ്കുവെച്ചു . തങ്ങൾ പഠിച്ച ക്ലാസ്സ് മുറികളും ഓടിക്കളിച്ച സ്‌കൂൾ അങ്കണങ്ങളും ചുറ്റിനടന്നു പഴയ സ്കൂൾ കാലത്തെ ഓർമകൾ അയവിറക്കി. രാജിവ് പ്രസാദ്, ശങ്കർ സ്വാമി , രാജാമുനി പി.ഡി., ഉഷ, ഭാഗ്യല്ക്ഷമി, എസ് വി. ശിവരാജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സംഘടനയുടെ പുതിയ പ്രസിഡണ്ടായി രാജീവ് പ്രസാദ്, സെക്രട്ടറിയായി ശങ്കർ സ്വാമി ,ട്രഷറർ ആയി ലത എൻ എന്നിവരെ തിരഞ്ഞെടുത്തു.


