ചൂട്ടുവേലി എംസി റോഡിലെ അപകട കുഴി: പ്രതിഷേധവുമായി ബിജെപി

കോട്ടയം: എംസി റോഡ് ചൂട്ടുവേലി ജംഗ്ഷൻ അനന്തഭവൻസ് ഹോട്ടൽ മുൻപിൽ രൂപപ്പെട്ട ചെറിയ കുഴി അധികൃതരുടെ അനാസ്ഥയിൽ ഇന്ന് വലിയ ഗതാഗത തടസത്തിത്തിനും, യാത്രക്കാരുടെ ജീവനുപോലും വെല്ലുവിളിയാകും വിധം വലുതായിട്ടും,
കൃത്യമായ പരിഹാരം കാണാത്ത കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും,കോട്ടയം മുൻസിപ്പൽ ഭരണ സമിതിയുടെയും അനാസ്ഥക്കെതിരെ
ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റി പ്രതിഷേധം നടത്തുമെന്ന് മണ്ഡലം അദ്ധ്യക്ഷൻ വി പി മുകേഷ് അറിയിച്ചു.

Advertisements

ചൂട്ടുവേലി ജംഗ്ഷൻ ആനന്ദ ഭവൻസ് ഹോട്ടലിന് മുമ്പിൽ നാളെ ജൂൺ 30 ചൊവ്വാഴ്ച രാവിലെ 10:30 ന് നടക്കുന്ന പ്രതിഷേധ പരിപാടി ബിജെപി കോട്ടയം വെസ്റ്റ് ജില്ല അദ്ധ്യക്ഷൻ ലിജിൻ ലാൽ ഉദ്ഘാടനം ചെയും എന്നും അദ്ദേഹം അറിയിച്ചു.

Hot Topics

Related Articles