ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്‌ പ്രതി ; ഭരണസമിതിയും പ്രതിക്കൂട്ടിൽ 

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ഭരണസമിതിയെയും അന്വേഷണസംഘം പ്രതിചേർത്തു. സ്വർണ ക്കൊള്ളയിൽ പ്രതിയാകുന്ന രണ്ടാമത്തെ പ്രസിഡന്റും ഭരണസമിതിയുമാണ്. മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെയുംം ഭരണസമിതിയെയും അന്വേഷണ സംഘം നേരത്തെ പ്രതിയാക്കിയിരുന്നു.

Advertisements

 2025ൽ ദ്വാരപാലക പാളി മാറ്റിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന സംശയത്തെത്തുടർന്നാണ്  പി എസ് പ്രശാന്ത്, പങ്കജ് ഭണ്ഡാരി എന്നിവരെ  പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പുതിയ എസ്ഐടി തീരുമാനിച്ചത്. സ്വർണപ്പാളികൾ കൈമാറിയതിൽ വലിയ ദുരൂഹതയുണ്ടെന്നും മുൻ ഭരണസമിതിക്ക് ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. പ്രശാന്ത് ഉൾപ്പെടെ ഭരണസമിതിയെയും പ്രതി ചേർത്തു

Hot Topics

Related Articles