കേരളത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം

കോട്ടയം: കേരളത്തിൽ സംസ്ഥാന-ദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ മനുഷ്യാവകാശ സംഘടനകളുടെ രജിസ്ട്രേഷൻ, ഭരണനിർവഹണം, സാമ്പത്തിക ഇടപാടുകൾ, ധനസ്രോതസ്സുകൾ, പ്രവർത്തനരീതി എന്നിവ സംബന്ധിച്ച് സമഗ്രമായ വിവരശേഖരണവും നിയമാനുസൃത അന്വേഷണവും നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാരിനും ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾക്കും നിവേദനം സമർപ്പിച്ചു.

Advertisements

കേരള സംസ്ഥാന മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, സംസ്ഥാന-കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മേധാവിമാർ, മറ്റ് ബന്ധപ്പെട്ട ഭരണ-നിയമ നിർവഹണ അധികാരികൾ എന്നിവർക്കാണ് നിവേദനം നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ചില മനുഷ്യാവകാശ സംഘടനകളുടെ രജിസ്ട്രേഷൻ, പ്രവർത്തനരീതി, സാമ്പത്തിക ഇടപാടുകൾ, അംഗത്വ വിതരണം, നിയമാനുസൃത ബാധ്യതകൾ എന്നിവ സംബന്ധിച്ച് പൊതുസമൂഹത്തിൽ സംശയങ്ങളും പരാതികളും ഉയരുന്ന സാഹചര്യത്തിൽ, ഈ വിഷയങ്ങളിൽ വസ്തുനിഷ്ഠവും നിഷ്പക്ഷവും നിയമപരവുമായ അന്വേഷണം അനിവാര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

അന്വേഷണത്തിന്റെ ഭാഗമായി സംഘടനകളുടെ നിയമപരമായ രജിസ്ട്രേഷൻ, ധനസ്രോതസ്സുകൾ, സാമ്പത്തിക ഇടപാടുകൾ, പ്രഖ്യാപിത ലക്ഷ്യങ്ങളും യഥാർത്ഥ പ്രവർത്തനങ്ങളും തമ്മിലുള്ള പൊരുത്തം എന്നിവ പരിശോധിക്കണമെന്നും, അന്വേഷണത്തിൽ നിയമലംഘനങ്ങളോ ക്രമക്കേടുകളോ കണ്ടെത്തുകയാണെങ്കിൽ നിലവിലുള്ള നിയമപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുസമൂഹത്തിന്റെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും നിയമവാഴ്ചയും സുതാര്യതയും ഉറപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ അടിയന്തരമായി സമഗ്രമായ വിവരശേഖരണവും അന്വേഷണവും ആരംഭിക്കണമെന്ന് നിവേദനം അഭ്യർത്ഥിക്കുന്നു.

Hot Topics

Related Articles