ഡി.എൽ.എഡ് പ്രവേശനം ; കോട്ടയം ജില്ലയിലെ ഇന്റർവ്യൂ ജൂലൈ ആറിന് 

കോട്ടയം: 2026-28 അധ്യയന വർഷത്തെ ഡി.എൽ.എഡ്. ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ കോഴ്‌സുകളിലേക്ക് കോട്ടയം ജില്ലയിൽ അപേക്ഷ സമർപ്പിച്ചവർക്കായുള്ള കൂടിക്കാഴ്ച ജൂലൈ ആറിന് (തിങ്കളാഴ്ച) കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. വിദ്യാർഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചയിച്ചിട്ടുള്ള സമയത്തിന് അരമണിക്കൂർ മുൻപായി ഇന്റർവ്യൂ ഹാളിൽ എത്തണം.

Advertisements

വിദ്യാർഥികൾ ഹാജരാകേണ്ട സമയക്രമം ചുവടെ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗവൺമെന്റ് / എയ്ഡഡ് സയൻസ്- രാവിലെ 10

ഗവൺമെന്റ് / എയ്ഡഡ് ഹ്യൂമാനിറ്റീസ് രാവിലെ 11:30

സ്വാശ്രയം സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ്- ഉച്ചകഴിഞ്ഞ് രണ്ടുമണി. 

Hot Topics

Related Articles