കോട്ടയം മെഡിക്കൽ കോളേജ് യൂണിയൻ കെ എസ് യുവിന്. ചരിത്രത്തിൽ ആദ്യമായാണ് കെഎസ്യു കോട്ടയം മെഡിക്കൽ കോളേജിന്റെ ഭരണം പിടിക്കുന്നത്. ചെയർപേഴ്സൺ ഉൾപ്പെടെ ഏഴു സീറ്റിൽ കെ എസ് യു വിജയിച്ചു. ചെയർപേഴ്സൺ ആയി നോബിൻ സോജനും വൈസ് ചെയർപേഴ്സൺ ആയി ശിവനന്ദനെയും ജനറൽ സെക്രട്ടറിയായി ബ്രയാൻ ജോസും വിജയിച്ചു. ജോയൽ ബാബു ആണ് മാഗസിൻ എഡിറ്റർ. മൂന്നുവർഷം മുൻപാണ് കെഎസ്യു കോട്ടയം മെഡിക്കൽ കോളേജിൽ യൂണിറ്റ് പ്രവർത്തനം തുടങ്ങുന്നത്.
Advertisements


