ആലപ്പുഴ : കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു. സംസ്കാരം നടത്തി. ആലപ്പുഴ അവലൂക്കുന്ന് കാളാത്ത് വാർഡ് തടിക്കൽ വീട്ടിൽ ഹരിദാസ് (78) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 ഓടെ പാതിരപ്പള്ളിയിലായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ് ആലപ്പുഴയിലെ ആശുപത്രിയിലെത്തിച്ച ഹരിദാസിനെ വിദഗ്ധ ചികിത്സക്കായി കൊച്ചി ലേക്ക് ഷോർ ആശുപത്രിയിലേയ്ക്കു മാറ്റിയിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ മരണം സംഭവിച്ചു. ഭാര്യ : ഓമന. മക്കൾ : ഹരീഷ് കുമാർ, ഗിരീഷ് കുമാർ. മരുമക്കൾ: സ്വപ്ന, രമ്യ.
Advertisements


