കൊല്ലം:റോഡ് സുരക്ഷാ ബോധവൽക്കരണത്തിന് പ്രാധാന്യം നൽകുന്ന കൂട്ടുകാരൻ ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് CSR പദ്ധതിയായ ‘സുരക്ഷിത് മാർഗ് 2026’- ൽ അഞ്ചാലുംമൂട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ത്രിവർണ നേട്ടം സ്വന്തമാക്കി.
കൂട്ടുകാരൻ ഗ്രൂപ്പ് CSR ഇനീഷ്യേറ്റീവ്, SiRST എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ മികച്ച മൂന്നാമത്തെ വിദ്യാലയം, മികച്ച കോർഡിനേറ്റർമാർ,
മികച്ച വിദ്യാർത്ഥികൾ
എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലും സമ്മാനങ്ങൾ നേടിയാണ് നേട്ടം കൈവരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്കൂളിന് മൂന്നാം സ്ഥാനം
വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങളും പ്രോജക്ടുകളും നടത്തിയ ‘സ്കൂൾ അച്ചീവ്മെന്റ്’ വിഭാഗത്തിൽ മൂന്നാം സമ്മാനം കരസ്ഥമാക്കി. വിദ്യാർത്ഥികളെയും നാട്ടുകാരെയും റോഡ് സുരക്ഷയെക്കുറിച്ച് ബോധവൽക്കരിക്കുന്നതിൽ സ്കൂൾ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ അംഗീകാരം.
അദ്ധ്യാപകർക്ക് ഇരട്ട നേട്ടം
‘ബെസ്റ്റ് ടീച്ചർ അവാർഡി’ൽ സ്കൂളിലെ സുബി P, ഷാജില E എന്നീ അദ്ധ്യാപികമാർ ഒന്നാം സമ്മാനം പങ്കിട്ടു. റോഡ് സുരക്ഷാ വിഷയങ്ങളിൽ ക്ലാസുകളിലും ക്യാമ്പെയിനുകളിലും കാണിച്ച മികവിനാണ് ഇരുവർക്കും അംഗീകാരം ലഭിച്ചത്.
വിദ്യാർത്ഥികളുടെ പ്രോജക്ടിന് ഒന്നാം സ്ഥാനം
മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടം ‘ബെസ്റ്റ് സ്റ്റുഡന്റ് പ്രോജക്ട്’ വിഭാഗത്തിലാണ്. അൻസൺ ഷിബു, ദേവാനന്ദൻ B, M.S ശ്രീറാം എന്നീ വിദ്യാർത്ഥികൾ തയ്യാറാക്കിയ റോഡ് സുരക്ഷാ പ്രോജക്ട് ജൂറികളുടെ പ്രശംസ നേടി ഒന്നാം സമ്മാനം നേടി.
“സുരക്ഷിതമായ റോഡുകൾ, മികച്ച നാളെകൾ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് സ്കൂൾ ഈ നേട്ടങ്ങൾ കൈവരിച്ചത്.


