മോൻസൻ്റെ ആഡംബര കാരവാനും ലേലം ചെയ്തു; 5 വർഷത്തിന് ശേഷം ചേർത്തല പൊലീസ് സ്റ്റേഷനിൽ നിന്ന് വാഹനങ്ങൾ പൂർണ്ണമായും നീക്കി

ഫോട്ടോ : ചേർത്തല പൊലീസ് ലേലം ചെയ്ത് വിറ്റ മോൻസൻ മാവുങ്കലിൻ്റെ  ആഡംബര കാരവാൻ പൊളിക്കാനായി ആലുവയിലേയ്ക്ക്  കൊണ്ടുപോകുന്നു.

Advertisements

ചേർത്തല:  കോടികളുടെ പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കൽ ഉപയോഗിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര കാരവാനും പൊലീസ് ലേലത്തിന് വിറ്റു. ലക്ഷങ്ങൾ വിലമതിയ്ക്കുന്ന ആറ് ആഡംബര കാറുകൾ കഴിഞ്ഞ ദിവസങ്ങളിലായി ആലുവയിലേക്ക് കൊണ്ടുപോയിരുന്നു. അഞ്ച് വർഷത്തോളമായി ചേർത്തല 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസ്സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങളാണ് ലേലനടപടികളും രേഖാപരമായ നടപടികളും പൂർത്തിയായതിനെ തുടർന്ന് നീക്കം ചെയ്തത്.

മോൻസൻ ഏറ്റവും കൂടുതൽ സഞ്ചരിച്ചിരുന്നത് ഈ കാരവാനിലായിരുന്നു. അനേകം സാമ്പത്തിക ഇടപാടുകൾക്കും രഹസ്യ ചർച്ചകൾക്കും സാക്ഷ്യം വഹിച്ച വാഹനത്തിൻ്റെ അവസാന അധ്യായമാണ് ഇതോടെ അവസാനിക്കുന്നത്. വലിയ എൽഇഡി ടിവി, ഫ്രിഡ്ജ്, വിലപിടിപ്പുള്ള വാൾ ക്ലോക്ക്, കട്ടിൽ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ എന്നിവ ഇപ്പോഴും നശിക്കാതെ വാഹനത്തിനുള്ളിൽ തന്നെയുണ്ട്. അന്തർ സംസ്ഥാന രജിസ്ട്രേഷനുള്ള ഈ വാഹനത്തിൻ്റെ സ്റ്റിയറിംഗ് ഇടതുവശത്താണെന്നതും പ്രത്യേകതയാണ്.

ലക്ഷങ്ങൾ വിലമതിക്കുന്ന രണ്ട് ആഡംബര കാറുകൾ ചേർത്തല വല്ലയിലെ വസതിയിൽ ഇപ്പോഴും കിടന്ന് തുരുമ്പിക്കുന്നു. ഭാര്യയുടെ മരണശേഷം ചേർത്തലയിലെ വീട് ആൾതാമസമില്ലാതെ കിടക്കുകയാണ്.

ഇത്രെയും അധികം വാഹനങ്ങൾ ഉണ്ടെങ്കിലും ഒരു വാഹനം പോലും മോൺസൺ മാവുങ്കലിൻ്റ പേരിലില്ല. 

അപൂർവ പുരാവസ്തുക്കളുടെ ശേഖരകനും വിൽപ്പനക്കാരനുമാണെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് മോൻസൻ മാവുങ്കലിനെതിരായ കേസ്. ചരിത്രപ്രാധാന്യമുള്ള പുരാവസ്തുക്കളും അപൂർവ നാണയങ്ങളും മതപരമായ വിശുദ്ധ വസ്തുക്കളും കൈവശമുണ്ടെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിക്കുകയും വൻലാഭം വാഗ്ദാനം ചെയ്യുകയും ചെയ്തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 

Hot Topics

Related Articles