കായംകുളത്ത് മെമ്മു ട്രെയിനിൽ നിന്ന് പുക ഉയർന്നു; ട്രെയിൻ ഒരു മണിക്കൂറോളമായി നിർത്തിയിട്ടിരിക്കുന്നു

എറണാകുളത്ത് നിന്ന് കോട്ടയം വഴി കായംകുളത്തേക്ക് വരികയായിരുന്ന മെമ്മു ട്രെയിനിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് താഴെ വീലിന്റെ ഭാഗത്തുനിന്ന് പുക ഉയർന്നതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. കായംകുളം നടക്കാവ് ഗേറ്റിന് സമീപത്ത് വെച്ചാണ് സംഭവം.

Advertisements

പിന്നിലെ ബോഗിയുടെ അടിഭാഗത്ത് നിന്നാണ് പുക കണ്ടത്. വീൽ ജാമായതാകാം പുക ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ഫയർഫോഴ്സും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. ഇതേ തുടർന്ന് കഴിഞ്ഞ ഒരു മണിക്കൂറോളമായി ട്രെയിൻ ട്രാക്കിൽ പിടിച്ചിട്ടിരിക്കുകയാണ്. യാത്രക്കാർക്ക് നിലവിൽ മറ്റ് ബുദ്ധിമുട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Hot Topics

Related Articles