പ്രീമെട്രിക് സ്കോളർഷിപ്പ് ; ഓൺലൈൻ ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള തീയതി നീട്ടി 

കോട്ടയം: സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺഎയ്ഡഡ്/സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസ്സുകളിലെ വിദ്യാർഥികളുടെ 2026-27 അധ്യയന വർഷത്തെ ഒ.ഇ.സി./ഒ.ബി.സി. (എച്ച്) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങളുമായി ബന്ധപ്പെട്ട അപേക്ഷ വിദ്യാർഥികളിൽ നിന്ന് സ്വീകരിച്ച് സ്‌കൂൾ അധികൃതർക്ക് ഇ ഗ്രാന്റ്സ് മുഖേന ഓൺലൈൻ ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 27 വരെ നീട്ടി. ഇതു സംബന്ധിച്ച സർക്കുലർ www.egrantz.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ – 0484 2983130.

Advertisements

Hot Topics

Related Articles