കോട്ടയം : മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കുവാനും ആരോഗ്യ മന്ത്രി അടിയന്തിരമായി കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സന്ദർശനം നടത്തണമെന്ന് കോട്ടയം ജില്ലാ വികസന സമിതി മെമ്പർ അഡ്വ.ടി.വി.സോണി ആരോഗ്യ മന്ത്രി കെ.മുരളീധരനോട് ഇമെയിൽ സന്ദേശനത്തിലൂടെ ആവശ്യപ്പെട്ടു.കഴിഞ്ഞ പത്ത് വർഷക്കാലമായി കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ വികസന സമിതി കൃത്യമായി ചേരുകയോ,ഹോസ്പിറ്റലിലെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുവാനോ സാധിച്ചിട്ടില്ലെന്നുടി.വി.സോണി അയച്ച ഇമെയിൽ സന്ദേശത്തിൽ ചൂണ്ടികാട്ടി. നിലവിൽ ഹോസ്പിറ്റലിലെ വിവിധ വകുപ്പുകളിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും
അനേകം ഒഴിവുകൾ നികത്തുവാൻ നടപടി സ്വീകരിച്ചിട്ടില്ല.പി.ജി വിദ്യാർത്ഥികളുടെ മേൽ കൂടുതൽ ഉത്തരവാദിത്വങ്ങളേൽപ്പിച്ച്,അവരുടെമേൽ മാത്രം കൂടുതൽ
ഭാരം അടിച്ചേൽപ്പിക്കുന്ന നടപടി നിലവിലുള്ള ഡോക്ടർമാരുടെ കുറവ് കൊണ്ടാണെന്നുള്ളത് വസ്തുതയാണ്.മെഡിസിൻ,ഓർത്തോ,സർജറി തുടങ്ങിയ വകുപ്പുകളിൽ അഡ്മിറ്റാകുന്ന രോഗികൾക്ക് ബെഡ് കിട്ടാതെ വരുന്ന അവസ്ഥ പരിഹരിക്കണം.കഴിഞ്ഞ പത്ത് വർഷമായി യൂറോളജി വിഭാഗ ത്തിൽ പുതിയ ഉപകണങ്ങൾ ലഭിച്ചിട്ടില്ലെന്നുള്ളതു കൊണ്ട് നിർധനരായ ആയിരകണക്കിന് രോഗികൾക്ക് ചികിസ മുടങ്ങുന്ന അവസ്‌ഥ തുടർന്നും ഉണ്ടാകാതിരിക്കുവാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ വികസന സമിതി മെമ്പർ ടി.വി.സോണി ആവശ്യപ്പെട്ടു.
വൃക്കമാറ്റ ശസ്ത്രക്രിയകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വാസ്കുലർ ഉപകരണം കാലഹരപ്പെട്ടു.പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അസുഖം മൂലമുണ്ടാമൂത്ര തടസം,മൂത്ര സഞ്ചിയിലുണ്ടാകുന്ന ക്യാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന സിസ്റ്റൊസ്കോപ്പ് ഉപകരണം ഉപയോഗശൂന്യമായി കിടക്കുന്ന അവസ്ഥക്ക് അടിയന്തിര നടപടി ഉണ്ടാകണം.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ പത്ത് വർഷക്കാലം രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും അനുഭവപ്പെടുന്ന അനേകം ബുദ്ധിമുട്ടുകൾക്കു ശാശ്വത പരിഹാരമുണ്ടാക്കുവാൻ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി അടിയന്തിര നടപടി സ്വീകരിക്കണമെന്നും ടി.വി.സോണി ആരോഗ്യ മന്ത്രിയോടാ വശ്യപ്പെട്ടു.
മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പ്രശ്നം ആരോഗ്യ മന്ത്രി അടിയന്തിരമായി ഇടപെടണം:അഡ്വ.ടി.വി.സോ ണി

Advertisements

