റബർ ബോർഡ് ചെയർമാൻ എൻ ഹരിക്ക് ജന്മനാടിൻ്റെ സ്വീകരണം – ജലസേചന വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ് പങ്കെടുക്കും

കോട്ടയം : പള്ളിക്കത്തോട്ടിലെ രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയനായ പൊതുപ്രവർത്തകനാണ് എൻ ഹരി. രണ്ട് തവണ പള്ളിക്കത്തോട്ടിൽ പഞ്ചായത്തംഗമായി പ്രവർത്തിച്ചിരുന്നു. വിദ്യാർത്ഥി യുവജന സംഘടനകളിലൂടെ കടന്നു വന്ന അദ്ദേഹം മികച്ച സംഘാടകനാണ്. പളളിക്കത്തോട് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ റബർ ബോർഡ് ചെയർമാൻ ആയി നിയമിതനായ എൻ ഹരിയെ ആദരിച്ചു കൊണ്ട് ജൂലൈ 19 ഞായറാഴ്ച 3 പി എം ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് യോഗം നടക്കുന്നത്. കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫ. റോണി കെ ബേബി അദ്ധ്യക്ഷത വഹിക്കുന്ന യോഗം ബഹു. ജലസേചന വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും.

Advertisements

യോഗത്തിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെയ്ജി പാലക്കലോടി, അകലക്കുന്നം പഞ്ചായത്ത് പ്രസിഡൻ്റ് സുനിൽ തോമസ്, റബർ ബോർഡ് ഫീൽഡ് ഓഫീസർ നീതു കൃഷ്‌ണ തുടങ്ങിയവർ പ്രസംഗിക്കുമെന്ന് സ്വാഗതസംഘം ചെയർമാനും പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ പ്രസന്നൻ വെള്ളാപ്പള്ളി സ്വാഗതസംഘo രക്ഷാധികാരി എൻ പ്രഭാകരൻ കർത്ത , ജനറൽ കൺവീനർ രതീഷ് കട്ടച്ചിറ എന്നിവർ അറിയിച്ചു

Hot Topics

Related Articles