ഹരിപ്പാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

ചിത്രം: പന്നിയെ വെടിവെച്ച് കൊന്നപ്പോൾ

Advertisements

​ഹരിപ്പാട്: ഹരിപ്പാട് റെയിൽവേ സ്റ്റേഷന് വടക്കുവശമുള്ള മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന് സമീപത്തെ ചതുപ്പിൽ ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശനിയാഴ്ച രാവിലെയാണ് ചതുപ്പിൽ പരിക്കുകളോടെ കിടന്ന പന്നിയെ നാട്ടുകാർ കണ്ടെത്തിയത്. നഗരസഭാ കൗൺസിലർ രാജേഷ് വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് ആലപ്പുഴയിൽ നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി. രാജേഷ്, സി.സോജൻലാൽ എന്നിവർ സ്ഥലത്തെത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പന്നി കൂടുതൽ ആക്രമണകാരിയായി മാറിയതോടെയാണ് വെടിവെക്കാൻ തീരുമാനിച്ചത്. വനംവകുപ്പിന്റെ ലൈസൻസുള്ള മാവേലിക്കര സ്വദേശി ശ്രീജിത്ത് സ്ഥലത്തെത്തി പന്നിയെ വെടിവെച്ച് കൊന്നത്.

ഏകദേശം 40 കിലോയോളം തൂക്കം വരുന്ന ആൺ കാട്ടുപന്നിയെയാണ് കൊന്നത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കിയ ശേഷം നഗരസഭ ചെയർപേഴ്സൺ വൃന്ദാ എസ്. കുമാർ, വൈസ് ചെയർമാൻ അനിൽ മിത്ര, വാർഡ് കൗൺസിലർ രാജേഷ്,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മോഹൻകുമാർ എന്നിവർ സാന്നിധ്യത്തിൽ
ജഡം സമീപത്തെ പുരയിടത്തിൽ മറവ് ചെയ്തു.

Hot Topics

Related Articles