കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 21 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ 21/07/26 രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ മിനി നം.1, മിനി നം.2,മിനി നം.3,മീനി നം.4, അശ്വിൻ , ഹൈടെക്,മൂലേപീടിക, പാത്രപാങ്കൽ, ചോലപ്പളളി, കളപ്പുരയ്ക്കൽ പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെ വാഴമറ്റം, മുകളേപീടിക, കുരുവിനാൽകുന്നേൽ,മുട്ടിയാനിക്കുന്ന്, തീപെട്ടികമ്പനി, കണ്ടം, എബീസ്, ആർ.ജി കോളനി, വിളക്കുമാടം ബാങ്ക്, ചെമ്പകശ്ശേരി, വിളക്കുമാടം പമ്പ്, ചാത്തംകുളം, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന കൂവള്ളൂർക്കുന്നു, അയ്യംകാന ,അയ്യംകാന2 ,ഹൈ കെയർ ഗ്ലോവ്സ്, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വെളിയന്നൂർ ഈസ്റ്റ്, നെച്ചിപ്പുഴൂർ, വെള്ളക്കല്ല്, വെള്ളപ്പുര എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ലൂക്കാസ് , മഴവില്ല് , പാടത്തുംക്കുഴി , കൊച്ചുപ്പള്ളി , കോട്ടമുറി , മണിമുറി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാൽക്കവല , പള്ളിക്കുന്ന്, ചൂളക്കവല എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ രാവിലെ 10:00 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, റാം, ചേന്നമറ്റം, ഇടപ്പള്ളി കോളനി, ഐ ടി ഐ, പരപ്പൊഴിഞ്ഞ , മാമ്മൂട് ടവർ തൃക്കോയിക്കൽ, ഇരുമ്പുകുഴി,കുട്ടഞ്ചിറ,വെങ്കോട്ട, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണംകുളം പാറമട, കോയിത്താനം ടവർ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സോളമൻ പോർട്ടിക്കോ, കാർത്തികപ്പള്ളി, പള്ളിക്കുന്ന് , കൊല്ലക്കൊമ്പ്, കുരിശു പള്ളി ട്രാൻസ് ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, സീനാ, ഓർത്തഡോക്സ് ചർച്ച്, ഹൗസിങ് ബോർഡ് , പട്ടത്തിമുക്ക് , മലേക്കുന്നു . എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എസ്.എം.ഇ, തലപ്പാടി, കുറ്റിക്കാട്ടുപടി, പെരുങ്കാവ് , കീചാൽ
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 9:30 മണി മുതൽ 5:30 മണി വരെ ഭാഗികമായി വൈദുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ നെല്ലിത്താനം, കരൂർ, ഞൊണ്ടിമാക്കൽ,പോണാട് കരയോഗം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.


