പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ പറഞ്ഞു. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചതോടെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് റ് നാല് കോൺഗ്രസ് കൗൺസിലർമാരും സ്വയമേ പാർട്ടിയിൽ നിന്നും പുറത്ത് പോയി എന്നാണ് അർത്ഥം.
ഇവർക്കെതിരെയുള്ള തുടർ നടപടി കെപിസിസി പ്രസിഡൻ്റ് പാർട്ടി. കൂറുമാറ്റ നിരോധന നിയമപ്രകാരം അനുസരിച്ച് ഇവർക്കെതിരെ കേസ് നൽകുമെന്നും സംഘടനാ നടപടിയും ഇതോടൊപ്പം ഉണ്ടാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിപ്പ് ലഭിച്ചിട്ടില്ലെന്ന കൗൺസിലർമാരുടെ വിശദീകരണം തെറ്റാണ്. ഏതെങ്കിലും തരത്തിൽ അറിയിപ്പ് നൽകിയാൽ അതിനെ വിപ്പായി കണക്കാക്കണമെന്നാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇവർക്ക് വിപ്പ് നൽകിയതിന് സാക്ഷികൾ ഉണ്ടെന്നും, ഇതുകൂടാതെ വാട്സ്ആപ്പ് വഴിയും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ട് നിൽക്കണമെന്ന് അറിയിപ്പ് നൽകിയിരുന്നതായും ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി.


