ഡൽഹിയിൽ സമാധാനപരമായി സമരം ചെയ്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രിയങ്കാ ഗാന്ധി എന്നിവർ അടക്കമുള്ള നേതാക്കളെ അതിക്രൂരമായി വലിച്ചിഴച്ച് മർദ്ദിച്ച് അറസ്റ്റ് ചെയ്ത സംഭവം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണന്ന് ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.
കഴിഞ്ഞ മൂന്നു വർഷക്കാലമായി ഇന്ത്യയിൽ നടത്തിയ എല്ലാ പൊതു പരീക്ഷകളുടെയും വിശ്വാസ്യത തകർന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രതിക്ഷേധ സമരത്തിനെതിരെയാണ് ഡൽഹിയിൽ കഴിഞ്ഞ ദിവസം പോലീസ് ക്രൂര മർദ്ദനം അഴിച്ച് വിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് 13 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിട്ടും അത് കണ്ടില്ലന്ന് നടിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ തുടരുന്നത്. ഇതിനെതിരെയാണ് സി.ജെ.പി അടക്കമുള്ള പാർട്ടികൾ സമര രംഗത്ത് വന്നത്. ഈ സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് സമാധാനപരമായി പ്രതിക്ഷേധിച്ച പ്രതിപക്ഷ എം.പി.മാരെയും നേതാക്കളെയും മർദ്ദിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭംപാർലമെന്റിനകത്തും രാജ്യത്തെമ്പാടെയും ഉയർന്നു വരുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് സമരം ചെയ്യുന്നവരെ ക്രൂരമായ മർദ്ദിച്ച് പ്രതിക്ഷേധക്കാരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ സർക്കാരിനെതിരെ വരും ദിവസങ്ങളിൽ വലിയ പ്രതിക്ഷേധം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


