ആലപ്പുഴ: വിഴിഞ്ഞം തുറമുഖവിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം ദുരൂഹത കൂട്ടുന്നതാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ആലപ്പുഴ വലിയ ചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ പൊതു സ്വത്താണ് വിഴിഞ്ഞം തുറമുഖത്തിൻ്റെ കരാർ പ്രകാരമുള്ള നടത്തിപ്പ് ചുമതല മാത്രമാണ് അദാനിക്കുളള ത്. തുറമുഖത്തിന്റെ 45 ശതമാനത്തിലധികം ഷെയർ മറ്രൊരുകമ്പനിക്ക് നൽകാനും ഇക്കാര്യം കേന്ദ്ര ഏജൻസിയെ അറിയിക്കാനും എവിടെനിന്നാണ് അദാനിക്ക് ഇത്ര ധൈര്യം വന്നത്. എവിടെയാണ് ഇക്കാര്യത്തിൽ സുതാര്യത മാഞ്ഞുപോകുന്നതെന്നും പിണറായി ചോദിച്ചു. സാധാരണക്കാരായ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നവിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച വി.എസ്. അച്യുതാനന്ദന്റെ സ്മരണകളും പോരാട്ട വീര്യവും അതിനുളള ഊർജമേകുമേകും.
വി.എസ് വിട്ടുപിരിഞ്ഞശേഷവും അദ്ദേഹം ഇവിടെ എവിടെയൊക്കയോ ഉണ്ടെന്ന പ്രതീതിയാണ് പലഘട്ടങ്ങളിലും പലർക്കും ഉണ്ടായിട്ടുള്ളത്. അത്രകണ്ട് നാടുമായും നാട്ടുകാരുമായും ഇഴുകി ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പാർട്ടിയുടെ സന്നിഗ്ധഘട്ടങ്ങളിൽ കൃത്യമായ പങ്കുവഹിക്കാൻ വി.എസിന് കഴിഞ്ഞു. സി.പിഎമ്മിനെ പിളർപ്പൻമാരുടെ പാർട്ടിയെന്ന് ആക്ഷേപിക്കപ്പെട്ടപ്പോൾ പാർട്ടിയെ പോറലേൽക്കാതെ നിലനിർത്താൻ അനിതര സാധാരണമായ നേതൃത്വമാണ് വി.എസിൽ നിന്നുണ്ടായത്. പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ അതിനെതിരെ ഒരക്ഷരം ഉരിയാടാൻ കൂട്ടാക്കാത്ത മോദി സർക്കാർ മതരനിരപേക്ഷതയ്ക്കും പാർലമെന്ററി ജനാധിപത്യത്തിനും ചേരാത്ത പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് അദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ സ്വാഗതം ആശംസിച്ചു. കേന്ദ്ര കമ്മിറ്റിയംഗം സി.എസ് സുജാത, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.പ്രസാദ്, സി.ബി ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, എച്ച്.സലാം, കെ.ജി മഹേശ്വരി തുടങ്ങിയവർ പ്രസംഗിച്ചു. ആലപ്പുഴ, മാരാരിക്കുളം,അമ്പലപ്പുഴ, തകഴി, കുട്ടനാട് എരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആയിരങ്ങൾ അണിനിരന്ന പ്രകടനവും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.


