പാലാ നഗരസഭയിലെ അവിശ്വാസ പ്രമേയ വോട്ടെടുപ്പ്; വിപ്പ് ലംഘിച്ച നാല് കൗൺസിലർമാർക്ക് എതിരെ നടപടിയെടുത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി; നാലു പേരെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

കോട്ടയം: പാലാ നഗരസഭയിലെ അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് പാർട്ടിയുടെ വിപ്പ് ലംഘിച്ച നാല് കൗൺസിലർമാർക്കും എതിരെ പാർട്ടി നടപടി. നാല് കൗൺസിലർമാരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് എം.എൽ.എ അറിയിച്ചു. കോൺഗ്രസ് കൗൺസിലർമാരായ രജിത പ്രകാശ്, ലിസിക്കുട്ടി മാത്യു, ടോണി തൈപ്പറമ്പിൽ, ബിജു മാത്യു എന്നിവരെയാണ് പുറത്താക്കിയത്. ഇവർക്ക് നാലു പേർക്കും എതിരെ അച്ചടക്ക നടപടിയും സ്വീകരിക്കുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു. ഇന്ന് രാവിലെ നടന്ന തിഞ്ഞെടുപ്പിൽ ഈ നാലു പേരും നഗരസഭ ചെയർപേഴ്‌സണായിരുന്ന ദിയ ബിനു പുളിക്കക്കണ്ടത്തിന് എതിരായി വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇത് കോൺഗ്രസ് പാർട്ടി നൽകിയ വിപ്പ് ലംഘിച്ചായിരുന്നു. ഇതേ തുടർന്നാണ് ഇവർക്ക് നാലു പേർക്കും എതിരെ നടപടിയെടുത്തത്.

Advertisements

Hot Topics

Related Articles