പാലായിലെ വിപ്പ് ലംഘിച്ച കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി ; കെപിസിസിയുടെ നിർദ്ദേശപ്രകാരമാണ് നടപടി 

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയെടുത്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നാല് കൗൺസിലർമാരെയും പുറത്താക്കി. ഇവർക്കെതിരെ നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ പറഞ്ഞു. ലിസി കുട്ടി മാത്യു, ബിജു മാത്യൂസ് , ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നീ കോൺഗ്രസ്‌ കൗൺസിലർമാരെയാണ് പുറത്താക്കിയത്.

Advertisements

Hot Topics

Related Articles