ആലപ്പുഴ തുറവൂരിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ തമിഴ്​നാട്​ സ്വദേശിയെ വെട്ടികൊന്ന കേസ്​; പ്രതിക്ക്​ ജീവപര്യന്തം തടവ്​

ആലപ്പുഴ: കടത്തിണ്ണയിൽ കിടന്നുറങ്ങിയ തമിഴ്​നാട്​ സ്വദേശിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക്​ ജീവപര്യന്തം തടവും പിഴയും. കേസിൽ പ്രതിയായ തുറവൂർ പഞ്ചായത്ത്​ ഏഴാംവാർഡ്​ വികാരത്തിൽ പുത്തൻതറ കിഴക്കേ നികാരത്തിൽ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ്​ (44) ആലപ്പുഴ അഡീഷനൽ ജില്ല സെഷൻസ്​ കോടതി-രണ്ട്​ ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്​. തമിഴ്നാട് കാടല്ലൂർ ജില്ലയിൽ വിരുദ്ധജലം താലൂക്കിൽ സാത്തുകുടൽ വില്ലേജിൽ സ്ട്രീറ്റ്കോളനിയിൽ പഴനിവേലിനെ (52) കൊലപെടുത്തിയകേസിലാണ്​ വിധി. 2024 ആഗസ്റ്റ്​ എട്ടിന്​ രാത്രി 7.30നായിരുന്നു സംഭവം. തുറവൂർ ക്ഷേത്രത്തിന്​ വടക്കുവശത്തുള്ള കടത്തിണ്ണയിലാണ്​ പഴനിവേൽ സ്ഥിരമായി കിടന്നുറങ്ങിയിരുന്നത്​. 

Advertisements

ആസ്ഥലത്തുനിന്ന്​ മാറണമെന്ന്​ ആവശ്യപ്പെട്ട്​ തെങ്ങുകയറ്റ തൊളിലാളികൂടിയായ പ്രതി പഴനിവേലിനെ ഉപദ്രവിച്ചശേഷം സഞ്ചിയിൽ കരുതി വെട്ടരിവാൾ ഉപയോഗിച്ച്​ കുത്തികൊലപെടുത്തുകയായിരുന്നു. സംഭവത്തിന്​ പിന്നാലെ കുത്തിയതോട്​ പൊലീസ്​ അന്നുതന്നെ പ്രതിയെ പിടികൂടിയിരുന്നു. കേസ്​ അന്വേഷിച്ച കുത്തിയതോട് പൊലീസ്​ ഇൻസ്​പെക്ടർ അജയമോഹനനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്​.എ. ശ്രീമോൻ ഹാജരായി. പ്രോസിക്യൂഷൻ നടപടികൾക്ക്​ സിവിൽ സി.പി.ഒ മാരായ മാത്യു ആൻസൺ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles