1434 നമ്പർ എസ്.എൻ.ഡി.പി. യോഗം ആർപ്പുക്കര തെക്ക് വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗം നടത്തി 

ആർപ്പൂക്കര : 1434 നമ്പർ എസ്.എൻ.ഡി.പി. യോഗം ആർപ്പുക്കര തെക്ക് വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗം 2026 ജൂലൈ മാസം 19 തീയതി 2 മണിക്ക് ശാഖ അങ്കണത്തിൽ വച്ച് എസ്.എൻ.ഡി.പി. യോഗം കോട്ടയം യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഇന്ദിര രാജപ്പന്റെ അധ്യക്ഷതയിൽ കൂടുകയുണ്ടായി. ശാഖായോഗം പ്രസിഡന്റ് ടി. എ. പൊന്നപ്പൻ ഉദ്ഘാടന കർമ്മം നിർവഹിച്ച യോഗത്തിൽ വനിതാസംഘം യൂണിറ്റ് സെക്രട്ടറി സ്നേഹലത ബാബു കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റ് ശ്യാമള വിജയൻ മുഖ്യപ്രഭാഷണവും ക്ഷേത്രം ശാന്തി അനുഗ്രഹ പ്രഭാഷണവും നടത്തിയ യോഗത്തിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് ശാഖാ വൈസ് പ്രസിഡന്റ് കെ. ആർ. ഓമനക്കുട്ടൻ, ശാഖ സെക്രട്ടറി എം. ആർ. പ്രദീപ്, യൂണിയൻ കമ്മിറ്റിയംഗം അശോക്ലാൽ എന്നിവർ സംസാരിച്ചു. മുതിർന്ന വനിതാ സംഘം പ്രവർത്തകരെ ആദരിക്കൽ ചടങ്ങും നടത്തി. വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് സ്നേഹലത സുരേഷ് സ്വാഗതവും ഖജാൻജി പൊന്നമ്മ സോമൻ നന്ദിയും രേഖപ്പെടുത്തി. ഭാരവാഹികളായി, പ്രസിഡന്റ് ലത സുരേഷ്, വൈസ് പ്രസിഡന്റ് സുഷമ രാജപ്പൻ, സെക്രട്ടറി സ്നേഹലതാ ബാബു, ട്രഷറർ സുഷമ അശോക് ലാൽ, കമ്മിറ്റി അംഗങ്ങൾ സീന അനിൽ, ശോഭന മോഹനൻ, സുശീല വാസുദേവൻ, മിനി റെജി എന്നിവരും യൂണിയൻ കമ്മിറ്റി അംഗങ്ങളായി സുനിമോൾ സുനിൽ, ഓമന കുഞ്ഞുമോൻ, വത്സമ്മ പാപ്പൻ എന്നിവരെയും തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles