കോട്ടയം : വേൾഡ് പീസ് കൗൺസിലിൻ്റെ ഇന്ത്യൻ ചാപ്റ്ററായ അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതി (ഐ പ്സോ) സംസ്ഥാന ക്യാമ്പ് ജൂലൈ 25, 26 തീയതികളിൽ കോട്ടയം തെള്ളകം ചൈതന്യ ഹാളിൽ നടക്കുന്നതാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇറാനിൽ നട ത്തിവരുന്ന സൈനിക ഇടപെടലുകളും വർഷങ്ങളായി തുടരുന്ന റഷ്യ യുക്രൈൻ യുദ്ധവും മൂലം നിരപരാധികളായ പതിനായിരക്കണക്കിന് കുഞ്ഞുകുട്ടികളും സ്ത്രീകളും കൊലചെയ്യപ്പെടുന്നു. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കെടുതി കൾ കേരളത്തിലെ ജനങ്ങൾക്ക് നേരിട്ട് അനുഭവിക്കേണ്ടിവന്നിരിക്കുന്നു. ന്യൂയോർക്ക് സിറ്റിയിലും ഇസ്രായേലിലും ഉൾപ്പെടെ ലോകമാകെ യുദ്ധത്തിനും സംഘർഷങ്ങൾക്കുമെതിരെ വൻ ജനകീയ പ്രതിരോധങ്ങളും സമാധാന റാലി കളും ഉയർന്നുവരുന്നത് ശ്രദ്ധേയമാണ്.
രണ്ടുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം കേരള നിയമസഭാ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. ഐപ്സോ പ്രസീഡിയം മെമ്പർ ഡോ. പി.കെ. ജനാർദ്ദനക്കുറുപ്പ് പതാക ഉയർത്തും. മുൻമന്ത്രിയും ഐപ്സോ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം. ബി. രാജേഷിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ മുൻമന്ത്രിയും സി പി ഐ നേതാവുമായ മുല്ലക്കര രത്‌നാകരൻ “ഇന്ത്യൻ ജനാധി പത്യം നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ഐപ്സോ നേതാക്കളായ സി പി നാരായണൻ എക്‌സ് എം പി, അഡ്വ. കെ. അനിൽകുമാർ, കെ. ദേവിക, ഇ. വേലായുധൻ, ഡോ. എ. ജോസ്, ബൈജു വയലത്ത് തുടങ്ങിയവർ സംസാരിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന ക്യാമ്പിൽ ഡോ. കെ. എം. സീതി “പശ്ചിമേ ഷ്യൻ സംഘർഷങ്ങളെക്കുറിച്ച്” പ്രഭാഷണം നടത്തുന്നതും അഡ്വ. വി. ജയപ്രകാശ്, അനിയൻ മാത്യു എന്നിവർ സംസാരിക്കുന്നതുമാണ്. ഭാവിപ്രവർത്തന പരിപാടികൾ ഐസോ സംസ്ഥാന സെക്രട്ടറി സി. ആർ. ജോസ് അവത രിപ്പിച്ച് ക്യാമ്പ് അംഗങ്ങളുടെ പൊതുചർച്ചയും മറുപടിയും ഉണ്ടാവും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂലൈ 26 ഞായർ രാവിലെ 9.30 ന് നടക്കുന്ന ക്യൂബൻ ഐക്യദാർഢ്യസമ്മേളനം സി പി ഐ (എം) ജനറൽസെക്രട്ടറി എം. എ. ബേബി ഉദ്ഘാടനം ചെയ്യും. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്, ഡോ. എൻ. രമാകാന്തൻ, അഡ്വ. എം.എ. ഫ്രാൻസിസ്, ആറ്റിങ്ങൽ സുഗുണൻ, ബാബു ജോസഫ്, അഡ്വ. കെ. ആർ. ശ്രീനിവാസൻ എന്നിവർ സംസാരിക്കും. ക്യാമ്പ് അവലോകനം ഡോ. സി. ഉദയകല നടത്തുന്ന താണ്.


