സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. കൊൽക്കത്തയിൽ നിന്ന് വിമാനമാർഗമാണ് മൃതദേഹം എത്തിച്ചത്. എയർപോർട്ടിൽ നിന്ന് കോട്ടയം പാമ്പാടിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ട് പോകും. രണ്ട് മണിയോടെ വീട്ടിലാണ് സംസ്കാരം. മൃതദേഹം ഏറ്റുവാങ്ങാൻ നോർക്ക അധികൃതരും, പാമ്പാടി പഞ്ചായത്ത് അംഗങ്ങളും എയർപോർട്ടിൽ എത്തിയിരുന്നു.
Advertisements


