പ്രതിഭകളെ ആദരിച്ച് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്

പനച്ചിക്കാട് : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും ആദരിക്കുന്നതിനായി പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു.
​ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും വിദ്യാർത്ഥികൾക്കും പ്രതിഭകൾക്കുമുള്ള മെമെന്റോകൾ വിതരണം ചെയ്യുകയും ചെയ്തു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം ഡോ. ബി കേരള വർമ്മ മുഖ്യപ്രഭാഷണം നടത്തി .
​നാടിന്റെ അഭിമാനമായ ജില്ലാ പ്ലാനിങ് ഓഫീസർ അമാനത്ത് പി എയെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.
​ജില്ലാ പഞ്ചായത്ത് അംഗം സുമ എബി, പളളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഇട്ടികുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജനി അനിൽ, സ്മിത ബൈജു, ,ബൈഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത കൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനോയി ജോസഫ്
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജീനാ ജേക്കബ്, , പനച്ചിക്കാട്  സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ജെ അനിൽകുമാർ,
പഞ്ചായത്ത് അംഗങ്ങളായ എബിസൺ കെ എബ്രഹാം, ജേക്കബ് കെ കോര, കെ.എൻ. മഞ്ജുഷ, ഷീജു പ്രസാദ്, പ്രിയ മധുസൂദനൻ, ജാൻസി യോഹന്നാൻ, മനീഷ് പി ജി, ഷീജ ബാബു, , റോയി മാത്യു, സജിനി സാജൻ, സി എം സലിം, ദിവ്യ മധു, ഉദയകുമാർ, ജയ് പി പോൾ, ആനി മാമൻ, അജിത ബിനോയി, പഞ്ചായത്ത് സെക്രട്ടറി അമ്പിളി കെ. എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Advertisements

Hot Topics

Related Articles