പരീക്ഷ ക്രമക്കേടിന് പിന്നാലെ അയോധ്യ, ഇ-20 പെട്രോള്‍ വിഷയങ്ങള്‍ ഉയർത്താൻ പ്രതിപക്ഷം : ചോദ്യ പേപ്പർ ചോർച്ച കേസുകളില്‍ ശിക്ഷ കൂട്ടാനുള്ള ബില്ലിനോട് സഹകരിക്കും : തന്ത്ര പ്രധാന നീക്കങ്ങളുമായി പ്രതിപക്ഷം

ന്യൂഡൽഹി ; പരീക്ഷ ക്രമക്കേടിന് പിന്നാലെ അയോധ്യ, ഇ-20 പെട്രോള്‍ വിഷയങ്ങള്‍ ഉയർത്താൻ പ്രതിപക്ഷം. അതേസമയം, ചോദ്യ പേപ്പർ ചോർച്ച കേസുകളില്‍ ശിക്ഷ കൂട്ടാനുള്ള ബില്ലിനോട് സഹകരിക്കാനും തീരുമാനം. ബില്‍ നാളെ പരിഗണിക്കുമ്പോള്‍, ചർച്ചയില്‍ പങ്കെടുക്കാൻ പ്രതിപക്ഷത്ത് ആലോചന.പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യം ചർച്ചയില്‍ ശക്തമായി ഉന്നയിക്കും. സിജെപി സമരത്തിന് പിന്നാലെ രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരമായി വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി രാത്രി തന്നെ ചുമതലയേറ്റിരുന്നു. സർക്കാർ നീക്കങ്ങള്‍ പ്രതിഷേധം തണുപ്പിക്കുന്നില്ല എന്ന് മനസിലാക്കിയാണ് പ്രധാനെ മാറ്റിയതെന്നാണ് സൂചന. പാർലമെൻറ് ചോദ്യങ്ങള്‍ക്ക് മറുപടി തയ്യാറാക്കാനുള്ള യോഗത്തില്‍ പ്രധാൻ വെള്ളിയാഴ്ച വൈകിട്ട് പങ്കെടുത്തിരുന്നു. ബിജെപിക്കകത്തുനിന്നുള്ള ശക്തമായ സമ്മർദ്ദവും പ്രധാന്റെ രാജിയിലേക്ക് നയിച്ചു. രണ്ട് മുതിർന്ന മന്ത്രിമാർ പ്രധാന്റെ വകുപ്പെങ്കിലും മാറ്റണം എന്ന നിലപാടെടുത്തു.

Advertisements

Hot Topics

Related Articles