അക്കാദമി ഓഫ് ചെസ് എഡ്യുക്കേഷൻ ആൻഡ് ട്രയിനിംഗ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി

ഫോട്ടോ:തലയോലപറമ്പ് : അക്കാദമി ഓഫ് ചെസ് എഡ്യുക്കേഷൻ ആൻഡ് ട്രയിനിംഗ് സെൻ്ററിൻ്റെ വാർഷിക പൊതുയോഗം പ്രസിഡൻ്റ് കെ.കെ. ഉണ്ണിക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു

Advertisements

തലയോലപറമ്പ് : അക്കാദമി ഓഫ് ചെസ് എഡ്യുക്കേഷൻ ആൻഡ് ട്രയിനിംഗ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. തലയോലപറമ്പ് ഗവൺമെൻ്റ് യുപി സ്‌കൂൾ ഹാളിൽ നടന്ന വാർഷിക പൊതുയോഗം പ്രസിഡൻ്റ് കെ.കെ. ഉണ്ണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു.ചെസ് കളി സ്‌കൂൾ കുട്ടികളെയടക്കം പഠിപ്പിക്കുന്നതിനും അക്കാദമിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ആസ്ഥാന മന്ദിരം ഒരുക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ യോഗം തീരുമാനിച്ചു. യോഗത്തിൽ രാസലഹരിക്കെതിരെയുള്ള പ്രമേയം വി.കെ. രമേശൻ അവതരിപ്പിച്ചു.ഫിൽസൺ ഫിലിപ്പ്, കെ.ജെ. ജീസസ്, വിദുനവ് പി. നവീൻ ബിജപവിത്രൻ എന്നിവരെ ആദരിച്ചു. എം. ടി.തര്യച്ചൻ, വി.കെ. രമേശൻ , കെ.ജെ.ജീസസ്, ബിനുമോഹൻ , സുരേന്ദ്രനാഥ്, കൃഷ്ണൻകുട്ടി, പി . ബാഹുലേയൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഉണ്ണിക്കുട്ടൻ (പ്രസിഡൻ്റ്), ബിജു പവിത്രൻ (സെക്രട്ടറി), വി.കെ.രമേശൻ (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

Hot Topics

Related Articles