വി ഡി സതീശൻ സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള യു ഡി എഫിന്റെ ആദ്യ യോഗം 30ന് രാവിലെ 11ന് ക്ലിഫ് ഹൗസില്‍. വിവാദ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനമെടുത്തതും, ബോര്‍ഡ്, കോര്പറേഷന് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടുമാസം പിന്നിട്ടിട്ടും ബോർഡ്, കോര്പറേഷൻ തലപ്പത്തേക്കുള്ള നിയമനം നടന്നിട്ടില്ല. ഇതിൽ ഘടകകക്ഷികളെല്ലാം അതൃപ്തരാണ്. ഈ പ്രശ്നം പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോണ്‍ഗ്രസിനുള്ളിലും ഇക്കാര്യത്തില്‍ അസംതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് യോഗം ചേരുന്നത്.
സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍തന്നെ പ്രത്യേക സ്ഥാനങ്ങള്‍ ലക്ഷ്യമാക്കി കോണ്‍ഗ്രസിലെയും മുസ് ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളിലെയും പല നേതാക്കളും നീക്കം തുടങ്ങിയിരുന്നു.
ഇതിനൊപ്പം കാബിനറ്റ് റാങ്കുള്ള പദവികള്‍ക്കായി പിടിവലിയും തുടങ്ങിയിരുന്നു. ഒരു കാബിനറ്റ് പദവിയെങ്കിലും ലഭിക്കണമെന്ന ആഗ്രഹത്തിലാണ് ഘടകകക്ഷികളെല്ലാം. ഭരണപരിഷ്കാര കമ്മിഷന് സ്ഥാനത്തില്‍ ലീഗിനും കേരളാ കോണ്‍ഗ്രസിനും ഒരുപോലെ നോട്ടമുണ്ട്. സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തേക്കുവരാന്‍ എഴുത്തുകാരും സിനിമാക്കാരും കലാകാരന്മാരും കോണ്‍ഗ്രസ് ബന്ധം പുതുക്കിനില്ക്കുന്നുമുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിനുള്ള വില്പനാനുമതി, പി എം ശ്രീയിലെ നിലപാട് തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.


