പനച്ചിക്കാട്: പനച്ചിക്കാട് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 17ന് കർഷകദിനാചരണം സംഘടിപ്പിക്കും. പരാപിടിയുടെ ഭാഗമായി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള മികച്ച കര്‍ഷകരെ ആദരിക്കും. ഇതിനായി മികച്ച കർഷകൻ,മികച്ച വനിതാ കർഷക,മികച്ച വിദ്യാർത്ഥി കർഷകൻ / കർഷക, മികച്ച എസ് സി /എസ് ടി കർഷകൻ / കർഷക, മികച്ച ക്ഷീരകർഷകൻ / കർഷക, മികച്ച ജൈവകർഷകൻ / കർഷക എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 3 വൈകിട്ട് 5.00 മണി.കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കർഷകദിന അവാർഡിന് ആദരിക്കപ്പെട്ട കർഷകർ അപേക്ഷ സമർപ്പിക്കേണ്ടതില്ല.കൂടുതൽ വിവരങ്ങൾക്ക്:9383470729.
Advertisements


