അഭിഷേകിൻ്റെ ബാറ്റിൽ സ്പ്രിങ്ങ് ! പരിശോധിച്ച് ന്യൂസിലന്‍ഡ് താരങ്ങൾ

ഗുവാഹത്തി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്നാം ടി20 പോരാട്ടത്തിനിടെ ആരാധകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു അപൂര്‍വ്വ കാഴ്ച്ച ഉണ്ടായിരുന്നു.ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ തകര്‍പ്പന്‍ ബാറ്റിംഗില്‍ അമ്പരന്ന ന്യൂസിലന്‍ഡ് താരങ്ങള്‍ മത്സരശേഷം താരത്തിന്റെ ബാറ്റ് വാങ്ങി പരിശോധിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍, ഡെവോണ്‍ കോണ്‍വേ, ജേക്കബ് ഡഫി എന്നിവരാണ് അഭിഷേകിന്റെ ബാറ്റ് പരിശോധിച്ചത്.

Advertisements

ദൃശ്യങ്ങള്‍ ക്രിക്കറ്റ് പ്രേമികളെ 90-കളിലേക്ക് കൊണ്ടുപോയി. അന്ന് റിക്കി പോണ്ടിംഗിന്റേയും സനത് ജയസൂര്യയുടേയുമൊക്കെ സ്പ്രിംഗ് ഉണ്ടെന്നായിരുന്നു രസകരമായ പ്രചരണം. വര്‍ഷങ്ങള്‍ക്കിപ്പുറം അഭിഷേകിന്റെ ബാറ്റിംഗും അത്തരത്തിലൊരു സംശയം കിവീസ് താരങ്ങളില്‍ ഉണ്ടാക്കിയെന്നാണ് ആരാധകര്‍ തമാശയായി പറയുന്നത്.

Hot Topics

Related Articles