ഓൾ കേരളാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് 6 മുതൽ 8 വരെ ദേവമാതാ കോളേജ് അങ്കണത്തിൽ

കുറവിലങ്ങാട് : കേരളത്തിലെ പ്രമുഖ കോളേജ് ടീമുകൾ പങ്കെടുക്കുന്ന ഓൾ കേരളാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ജനുവരി 6 മുതൽ 8 വരെ തീയതികളിൽ കുറവിലങ്ങാട് ദേവമാതാ കോളേജ് അങ്കണത്തിൽ നടക്കും വിജയികൾക്ക് ‘കോളേജ് സ്ഥാപകൻ ഫാ പോൾ ആലപ്പാട്ടിൻ്റെ നാമധേയത്തിലുള്ള എവർറോളിംഗ് ട്രോഫിയും 20000,,10000,,5000, എന്നീ ക്രമത്തിൽ ക്യാഷ് അവാർഡ്കളും ലഭിക്കും.

Advertisements

കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നായി 36 ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും 6 ന് വൈകുന്നേരം 5 മണിക്ക് കോളേജ് മാനേജർ റവ ഡോ തോമസ് മേനാച്ചേരിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ ഫുട്ബോൾ മാമാങ്കം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ ആയ റവ ഡോ തോമസ് മേനാച്ചേരി ‘ കേളേജ് പ്രിൻസിപ്പൽ ഡോ സുനിൽ സി മാത്യു ‘ ഫാ ഡിനോയി മാത്യു ‘ ഫാ ജോസഫ് മണിയൻചിറ ‘ഡോ ജോബിൻ ജോസ് ‘ ഡോ പ്രിയ ജോസഫ് ഡോ സതീഷ് തോമസ് എന്നിവർ അറിയിച്ചു.

Hot Topics

Related Articles