പാമ്പാടി സെന്റ് മേരിസ് സിറിയൻ സിംഹാസന കത്തീഡ്രൽ നിർമ്മിച്ച് നൽകുന്ന വീടിൻ്റെ താക്കോൽ ദാനം നാളെ

കോട്ടയം: പാമ്പാടി സെന്റ് മേരിസ് സിറിയൻ സിംഹാസന കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും, ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും ഭാഗമായി ഭവന രഹിതർക്കായി നിർമിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ ദാനവും സ്ഥലത്തിന്റെ ആധാര കൈമാറ്റവും നാളെ ജനുവരി 25 ഞായറാഴ്ച വി കുർബാനയ്ക്ക് ശേഷം നടത്തുന്നതും തുടർന്നു ഭവനത്തിന്റെ കൂദാശ നിർവ്വഹിക്കുന്നതുമാണ്. വികാരി വെരി റെവ ജേക്കബ് തോമസ് കൊറേപ്പിസ്കോപ്പ, ട്രസ്റ്റീ ബൈജു സി ആൻഡ്രൂസ്, സെക്രട്ടറി ബേസിൽ ബാബു ഫിലിപ്പ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

Advertisements

Hot Topics

Related Articles