കുമരകം : ഡോക്ടർ ഭീംറാവ് അംബേദ്കർ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുമരകം മണ്ഡലത്തിൽ നടത്തിയ ദീപോത്സവം കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
നമ്മുടെ ഭരണഘടന ശില്പിയായ ഡോക്ടർ അംബേദ്കർക്ക് കൊടുക്കണ്ട ബഹുമാനവും പരിഗണനയും കൊടുത്തിട്ടുള്ളത് ഭാരതീയ ജനതാ പാർട്ടി ആണെന്നും ഇന്ത്യ മഹാരാജ്യം ഭരിച്ചിട്ടുള്ള കോൺഗ്രസ് അംബേദ്കറിനെ അപമാനിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് മുന്നോട്ടു അംബേദ്കറുടെ പ്രതിമകൾ കോട്ടയം ജില്ലയിൽ സ്ഥാപിച്ചുകൊണ്ട് മാന്യമായ പരിഗണന ജനതാ പാർട്ടി ഇനിയും അംബേദ്കർക്ക് കൊടുക്കുമെന്ന് ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ട് ലിജിൻലാൽ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിജെപി കുമരകം മണ്ഡലം പ്രസിഡണ്ട് അഭിലാഷ് ശ്രീനിവാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ മണ്ഡലം പ്രസിഡണ്ട് ആന്റണി അറയിൽ മണ്ഡലം ഭാരവാഹികളായ അരുൺകുമാർ,വിദ്യാ വി നായർ,സ്റ്റാൻലി തോമസ്,അരുൺ ശോഭ രാജേന്ദ്രൻ, ചാർലി തോമസ്, വിനേഷ് കുമാർ, തുടങ്ങിയവർ സംസാരിക്കുകയും അർപ്പൂക്കര പഞ്ചായത്ത് കമ്മറ്റിയുടെ പ്രസിഡണ്ട് പ്രജീപ് കൊട്ടാരത്തിൽ സ്വാഗതവും മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ദീപു പണിക്കർ കൃതജ്ഞതയും രേഖപ്പെടുത്തി.


