ആന്ധ്രാപ്രദേശിൽ ബസിന് തീപിടിച്ച സംഭവം: ദുരന്തത്തിൽ 20 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിൽ ഹൈദരാബാദ്–ബെംഗളൂരു ദേശീയപാതയിൽ സ്വകാര്യ ബസിന് തീപിടിച്ച്‌ സംഭവത്തിൽ 20 പേർ മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാൽ, തിരിച്ചറിയൽ നടപടികൾക്ക് ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം.കർണൂളിന് സമീപമുള്ള ചിന്നത്തേക്കൂറിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഹൈദരാബാദിൽ നിന്ന് രാത്രി 10.30-ന് പുറപ്പെട്ട കാവേരി ട്രാവൽസിന്റെ സ്കാനിയ സ്ലീപ്പർ ബസ്, പുലർച്ചെ 3.30-ഓടെ ഒരു ഇരുചക്രവാഹനത്തെ പിന്നിൽ ഇടിച്ചതോടെയാണ് തീപിടിത്തം ഉണ്ടായത്.

Advertisements

ബൈക്ക് ബസിന്റെ അടിയിൽ കുടുങ്ങി ഇന്ധന ടാങ്ക് പൊട്ടി തീ പടർന്നതായി കർണൂൽ റേഞ്ച് ഡിഐജി കോയ പ്രവീൺ അറിയിച്ചു.ബസിൽ 41 പേർ സഞ്ചരിക്കുകയായിരുന്നു. അവരിൽ 39 പേർ മുതിർന്നവരും, രണ്ട് പേർ ചെറിയ കുട്ടികളുമായിരുന്നു. തീ പടർന്നതോടെ ഉറക്കത്തിൽ ആയിരുന്ന യാത്രക്കാർ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിലർ അടിയന്തര വാതിൽ തകർത്ത് പുറത്തേക്ക് ചാടിയെങ്കിലും പലരും തീയിൽ കുടുങ്ങി മരിച്ചു.ഹൈദരാബാദിൽ നിന്നുള്ളവർ ആയിരുന്നു ഭൂരിഭാഗം യാത്രക്കാരും. ദീപാവലി അവധി കഴിഞ്ഞ് ഐടി നഗരമായ ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു അവർ. ബസ് പൂർണമായും കത്തി നശിച്ച നിലയിലാണ് ഇപ്പോൾ. അപകടത്തിൽ ബൈക്ക് യാത്രക്കാരനും മരണപ്പെട്ടതായി പോലീസ് അറിയിച്ചു.മൃതശരീരങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും തിരിച്ചറിയാനാകാത്തവർക്കായി ഡിഎൻഎ പരിശോധന നടത്തുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Hot Topics

Related Articles