ആര്യാ രാജേന്ദ്രന്റെ പ്രവർത്തികള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു : ആര്യാ രാജേന്ദ്രനെ കടന്നാക്രമിച്ച്‌ മുൻ മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ ചേർന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയോഗത്തില്‍ ആര്യാ രാജേന്ദ്രനെ കടന്നാക്രമിച്ച്‌ മുൻ മന്ത്രി വി.ശിവൻകുട്ടി. മുൻ മേയർ ആര്യാ രാജേന്ദ്രന്റെ പ്രവർത്തികള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്ന് ശിവൻകുട്ടി വ്യക്തമാക്കി.

Advertisements

തന്റെ പ്രചാരണത്തിനായി ആര്യ വന്നപ്പോള്‍ തന്നെ കടുത്ത ജനരോഷമാണ് ഉയർന്നത്. പ്രചാരണത്തിന്റെ ഭാഗമായി മുൻ മേയറെ വാഹനത്തില്‍ കയറ്റിയപ്പോള്‍ സ്ത്രീകള്‍ അടക്കമുള്ളവർ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു. കാറിത്തുപ്പുന്നതിന് തുല്യമായ രീതിയിലായിരുന്നു ജനങ്ങളുടെ പ്രതികരണമെന്നും ശിവൻകുട്ടി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആര്യയുടെ വാർഡില്‍ 1400 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചത്. വോട്ടു ചോർച്ചയ്ക്ക് കാരണം ജനങ്ങള്‍ക്കിടയിലെ അതൃപ്തിയാണെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി.

Hot Topics

Related Articles