അറസ്‌റ്റ് ഭയം: യൂറോപ്യൻ ആകാശം ഒഴിവാക്കി 600 കിലോമീറ്റർ അധികം പറന്ന നെതന്യാഹുവിൻ്റെ വിമാനം

വാഷിങ്ടൺ: യുദ്ധക്കുറ്റങ്ങളിൽ അറസ്‌റ്റ് ഭയം മാറാതെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തന്റെ യാത്രാമാർഗം തന്നെ മാറ്റി. ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി അമേരിക്കയിലേക്ക് പോകവേ, നെതന്യാഹുവിനെ കൊണ്ടുപോയ ഔദ്യോഗിക വിമാനം “വിങ്സ് ഓഫ് സായൻ” യൂറോപ്യൻ രാജ്യങ്ങളുടെ വായുമേഖല ഒഴിവാക്കി പറന്നതായി റിപ്പോർട്ടുകൾ.ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ രാജ്യാന്തര ക്രിമിനൽ കോടതി (ICC) 2024 നവംബറിൽ നെതന്യാഹുവിന് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുൻ പ്രതിരോധമന്ത്രി യോവ് ഗാലൻ്റിനും സമാനമായ വാറണ്ടുണ്ട്. ഇതിനിടെ, “തങ്ങളുടെ രാജ്യാതിർത്തിക്കുള്ളിൽ കാൽവെച്ചാൽ നെതന്യാഹുവിനെ അറസ്‌റ്റ് ചെയ്യും” എന്ന് ചില യൂറോപ്യൻ രാഷ്ട്രങ്ങൾ പരസ്യമായി വ്യക്തമാക്കിയിരുന്നു.ഇതിനാൽ, യൂറോപ്യൻ വായുമേഖലയിലൂടെ വിമാനയാത്ര നടത്തിയത് അപകടസാധ്യതയായിരുന്നു. വിമാനത്തെ നിലത്തിറക്കേണ്ട സാഹചര്യം വരെ ഉണ്ടാകാമെന്ന ഭയത്തോടെ, പാത മാറ്റുകയായിരുന്നു. ഇതോടെ വിങ്സ് ഓഫ് സായൻ 600 കിലോമീറ്റർ അധികമായി പറക്കേണ്ടിവന്നു.

Advertisements

Hot Topics

Related Articles