തിരുവനന്തപുരം :സര്‍ക്കാരുമായി നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ ആശ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപകൽ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു. നാളെത്തോടെയാണ് സമരത്തിന്റെ രൂപം മാറ്റുക. സംസ്ഥാനതല സമരത്തിന് പകരം ജില്ലാതലങ്ങളിലായി സമരം തുടരാനാണ് തീരുമാനം.സമരസമിതി പ്രവർത്തകർ അറിയിച്ചു പ്രകാരം, ആവശ്യങ്ങളിൽ മിക്കതും നേടിയെങ്കിലും ചില പ്രധാന ആവശ്യങ്ങൾ ഇനിയും അംഗീകരിക്കപ്പെടാനുണ്ട്. നാളെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരപ്രതിജ്ഞാ റാലി സംഘടിപ്പിക്കും. പ്രതിപക്ഷനേതാവ് റാലി ഉദ്ഘാടനം ചെയ്യും.
സർക്കാർ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും, ഈ വർധനവ് അപര്യാപ്തമാണെന്ന് സമരസമിതി ആരോപിച്ചു. “മിനിമം കൂലി പോലും പട്ടിണിക്കൂലിയായിരിക്കുകയാണ്. അത് അംഗീകരിച്ചിരിക്കുന്ന സർക്കാരാണ് ഇവിടെ ഭരിക്കുന്നത്,” സമരനേതാക്കൾ പറഞ്ഞു.പ്രതിമാസ ഓണറേറിയം 21,000 ആയി ഉയർത്തുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക എന്നിവയാണ് ആശാ വർക്കർമാരുടെ പ്രധാന ആവശ്യങ്ങൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർക്കാരിന്റെ തീരുമാനം സമരത്തിന്റെ ഭാഗിക വിജയമായി കാണുന്നുവെങ്കിലും, മുഴുവൻ ആവശ്യങ്ങളും നടപ്പാകുന്നത് വരെ സമരം വിവിധ രൂപങ്ങളിൽ ശക്തമായി തുടരുമെന്നും സമരസമിതി വ്യക്തമാക്കി.വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി.


