അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്‌സ് കേരള ജില്ലാ സമ്മേളനം നടത്തി; മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്‌സ് കേരള ജില്ലാ സമ്മേളനം നടത്തി. മന്ത്രി വി.എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ആർ രാജൻ അധ്യക്ഷത വഹിച്ചു. മരണപ്പെടുന്ന അംഗത്തിന് 10 ദിവസത്തിനുള്ളിൽ 10 ലക്ഷം രൂപ എന്ന പദ്ധതി പ്രകാരം മരണപ്പെട്ട ഈരാറ്റുപേട്ട യൂണിറ്റ് അംഗം ജോയ് ദേവസ്യയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറി. 40 വർഷം പൂർത്തിയായ സംഘടനയുടെ സ്ഥാപക നേതാക്കളായ ടോമി തോമസ്, എ.ആർ രാജൻ, ടി.കെ പൊന്നപ്പൻ, എ.പി ജയരാമൻ എന്നിവരെ ചടങ്ങിൽ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.പി.എൻ സുരേഷ് ബാബു സ്വാഗതം ആശംസിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട്ട് , ട്രെയിനിംങ് ബോർഡ് ചെയർമാൻ മുഹമ്മദ് ഷാ, ജില്ലാ സെക്രട്ടറി പി.ജി ഗിരീഷ്, ജില്ലാ വൈസ് പ്രസിഡന്റ് ഷിഫാസ് എം ഇസ്മയിൽ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എൻ സതീഷൻ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles