കോട്ടയം അയർക്കുന്നം കൊങ്ങാണ്ടൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്

കോട്ടയം: അയർക്കുന്നം കൊങ്ങാണ്ടൂർ പാറേവളവിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം. അപകടത്തിൽ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. അയർക്കുന്നം കൊങ്ങാണ്ടൂർ പാറേവളവിൽ വച്ച് ചങ്ങനാശേരിയിൽ നിന്നും പാലായ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പാലാ – ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന മോർണിംങ് സ്റ്റാറിന് പകരം സർവീസ് നടത്താൻ എത്തിയ എവറസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടമായ ബസ് റോഡരികിലെ മതിലിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. യാത്രക്കാർക്കും പരിക്കേറ്റു.

Advertisements

Hot Topics

Related Articles