‘ബാഹുബലി ദി എപ്പിക്ക്’ വരുന്നു; റിലീസ് ഒക്ടോബർ 31ന്;  കേരളത്തിൽ എത്തിക്കുക സെഞ്ച്വറി ഫിലിംസ്

ലോകമൊട്ടാകെയുള്ള തിയേറ്ററുകളിൽ വിസ്മയം സൃഷ്‌ടിച്ച എസ് എസ് രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലി എന്ന ദൃശ്യ വിസ്മയം വീണ്ടും തിയേറ്ററുകളിലേക്ക്. 2015ൽ ബാഹുബലി – ദി ബിഗിനിംങ് എന്ന ആദ്യ ഭാഗവും 2017 ൽ ബാഹുബലി 2 – ദി കൺക്ലൂഷനും ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരുന്നു.

Advertisements

ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ആയി പത്ത് വർഷം തികയുന്ന വേളയിൽ സിനിമാസ്നേഹികൾക്ക് ബാഹുബലിയെ വീണ്ടും വലിയ സ്ക്രീനിൽ കാണാനുള്ള അവസരം എത്തുന്നു. ‘ബാഹുബലി ദി എപ്പിക്ക്’ എന്ന പേരിൽ രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ബാഹുബലി സീരീസിനെ ഇത്തവണ ഒറ്റ സിനിമയായി 4K ദൃശ്യമികവിൽ ആണ് റീ റിലീസ് ചെയ്യുന്നത്. സെഞ്ച്വറി കൊച്ചുമോന്റെ സാരഥ്യത്തിലുള്ള കേരളത്തിലെ പ്രമുഖ നിർമ്മാണ – വിതരണ കമ്പനിയായ സെഞ്ചുറി ഫിലിംസാണ് ‘ബാഹുബലി – ദി എപ്പിക്’ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ഒക്‌ടോബർ 31 നാണ് റിലീസ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള അസാധാരണ ദൃശ്യാനുഭവമായാണ് ‘ബാഹുബലി ദി എപ്പിക്’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നൂറിലധികം തിയേറ്ററുകളിലാണ് റീ റിലീസ് ചാർട്ട് ചെയ്യുന്നത്, കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ചില ഐമാക്സ് തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കും. മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻസ് – അക്ഷയ് പ്രകാശ്, അഖിൽ വിഷ്ണു വി എസ്.

Hot Topics

Related Articles