എല്ലാവരെയും തകർത്ത് കുതിച്ച് പാഞ്ഞ ആർ.സി.ബിയെ പിടിച്ചു കെട്ടി ഗുജറാത്ത്; ഗില്ലിന്റെയും സംഘത്തിന്റെയും മികവിൽ ഗുജറാത്തിന് മിന്നും വിജയം

അഹമ്മദാബാദ്: സ്വന്തം മൈതാനത്ത് ബാംഗ്ലൂരിനെ തകർത്ത് ഗുജറാത്തിന്റെ തേരോട്ടം..! 25 പന്ത് ബാക്കി നിൽക്കെ നാലു വിക്കറ്റിനാണ് ആർ.സി.ബിയെ ഗുജറാത്ത് തോൽപ്പിച്ചത്. ആർ.സി.ബി ഉയർത്തിയ 155 നെതിരെ ആറ് വിക്കറ്റ് നഷ്ടമാക്കി ഗുജറാത്ത് 158 റൺ നേടി.

Advertisements

അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബെംഗളൂരു 19.2 ഓവറിൽ എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ അർഷദ് ഖാൻ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജേസൺ ഹോൾഡർ, റാഷിദ് ഖാൻ എന്നിവരാണ് ബെംഗളൂരുവിനെ തകർത്തത്. 24 പന്തിൽ 40 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോശം തുടക്കമായിരുന്നു ബെംഗളൂരുവിന്. തുടക്കത്തിൽ തന്നെ ജേക്കബ് ബേതലിന്റെ (5) വിക്കറ്റ് നഷ്ടമായിരുന്നു. ബേതൽ മൂന്നാം ഓവറിൽ മടങ്ങുമ്പോൾ 34 റൺസാണ് സ്‌കോർബോർഡിൽ ഉണ്ടായിരുന്നത്. എന്നാൽ നാലാം ഓവറിൽ കോലിയും പവലിയനിൽ തിരിച്ചെത്തി. തുടർന്നെത്തിയവരിൽ രജത് പടിധാർ (19), റൊമാമാരിയോ ഷെപ്പേർഡ് (17), വെങ്കടേഷ് അയ്യർ (12), ഭുവനേശ്വർ കുമാർ (15) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. ഗുജറാത്തിന് വേണ്ടി ആർഷദ് ഖാൻ മൂന്നും, റാഷിദ് ഖാനും ജേസൺ ഹോൾഡറും രണ്ട് വീതം വിക്കറ്റും മുഹമ്മദ് സിറാജും റബാൻഡയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംങിൽ ഗുജറാത്തിന് വേണ്ടി മികച്ച തുടക്കമിട്ട ഓപ്പണർമാരാണ് റൺ ചേസിന് അടിത്തറയൊരുക്കിയത്. മൂന്നാം ഓവർ പൂർത്തിയാകുമ്പോൾ സായ് സുദർശൻ(6) പുറത്തായെങ്കിലും മികച്ച തുടക്കം ഗിൽ (43) നൽകിയിരുന്നു. രണ്ട് ഓവറിൽ 42 റണ്ണാണ് ഗുജറാത്ത് ഓപ്പണിംങ് വിക്കറ്റിൽ സ്വന്തമാക്കിയത്. 57 ഗിൽ ഭുവനേശ്വർകുമാറിന്റെ പന്തിൽ കോഹ്ലിയ്ക്കു ക്യാച്ച് നൽകി മടങ്ങി. എന്നാൽ, ജോസ് ബട്‌ലർ (39) തകർത്തടിച്ചത് ബംഗളൂരുവിന്റെ പ്രതീക്ഷ തകർത്തു കളഞ്ഞു.

92 ൽ ബട്‌ലർ പുറത്തായതിന് പിന്നാലെ 109 ൽ ഷാറൂഖ് ഖാനും (8), 111 ൽ വാഷിംങ്ടൺ സുന്ദറും (12) വീണത് ഗുജറാത്തിനെ ഞെട്ടിച്ചു. എന്നാൽ, തിവാട്ടിയയും (പുറത്താകാതെ 27), ജേസൺ ഹോൾഡറും (12) ചേർന്ന് ടീമിനെ അതിവേഗം വിജയത്തിലേയ്ക്കു നയിച്ചു. ഇതിനിടെ 141 ൽ ഹോൾഡർ വീണെങ്കിലും റാഷിദ് ഖാൻ (7) തീവാട്ടിയയ്ക്ക് ഒപ്പം നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു. ഭുവനേശ്വർകുമാർ മൂന്നും, റെമേറോ ഷെപ്പേർഡ് രണ്ടും സുയേഷ് ശർമ്മ ഒരു വിക്കറ്റും വീഴ്ത്തി.

Hot Topics

Related Articles