പശ്ചിമ ബംഗാളിൽ രാഷ്ട്രീയ പ്രതിസന്ധി; തിരഞ്ഞെടുപ്പിൽ തോറ്റിട്ടും രാജി വയ്ക്കില്ലെന്ന് ഉറച്ച് മമത ബാനർജി; ഇനി എന്ത് എന്ന് ആശങ്ക 

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ, താൻ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനർജി ചൊവ്വാഴ്ച വ്യക്തമാക്കി.ജനവിധി കൊള്ളയടിക്കപ്പെട്ടതാണെന്നും തന്റെ പാർട്ടി പരാജയപ്പെട്ടിട്ടില്ലെന്നുമാണ് അവരുടെ വാദം. “ഞാൻ പരാജയപ്പെട്ടിട്ടില്ല, അതുകൊണ്ട് ഞാൻ രാജ്ഭവനിലേക്ക് പോകില്ല. എന്റെ രാജി സമർപ്പിക്കില്ല,” കൊല്‍ക്കത്തയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മമത പറഞ്ഞു. ബിജെപിയുടെ വിജയം കൃത്രിമമാണെന്നും നൂറോളം സീറ്റുകള്‍ തിരഞ്ഞെടുപ്പില്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അവർ ആവർത്തിച്ചു.കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിക്കുകയാണെന്ന് മമത ആരോപിച്ചു. “ജനാധിപത്യം ഇങ്ങനെയല്ല പ്രവർത്തിക്കുന്നത്. നീതിന്യായ വ്യവസ്ഥ ഇല്ലാതാവുകയും തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതം കാണിക്കുകയും ചെയ്യുമ്പോള്‍ ലോകത്തിന് തെറ്റായ സന്ദേശമാണ് ലഭിക്കുന്നത്,” അവർ പറഞ്ഞു. മുൻപ് മഹാരാഷ്ട്ര, ഹരിയാന, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ ജനവിധി മോഷ്ടിക്കപ്പെട്ടതായി അവർ ആരോപിച്ചു.

Advertisements

നിയമങ്ങള്‍ പറയുന്നത് എന്ത്?


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ ഭരണഘടനയനുസരിച്ച്‌, ഒരു മുഖ്യമന്ത്രിക്ക് ഔദ്യോഗിക പദവിയില്‍ തുടരാൻ നിയമസഭയുടെ ഭൂരിപക്ഷം അനിവാര്യമാണ്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് വ്യക്തമായാല്‍, മുഖ്യമന്ത്രിയും മന്ത്രിസഭയും ഗവർണർക്ക് രാജി സമർപ്പിക്കണമെന്നാണ് ഭരണഘടനാപരമായ കീഴ്വഴക്കം. ഭരണഘടനയുടെ 164(1) അനുച്ഛേദം അനുസരിച്ച്‌ ഗവർണറുടെ ‘പ്രീതി’ ഉള്ളിടത്തോളം കാലം മാത്രമേ മന്ത്രിമാർക്ക് പദവിയില്‍ തുടരാനാകൂ. മുഖ്യമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാല്‍ ഗവർണർക്ക് മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും പുറത്താക്കാൻ അധികാരമുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍, ഭൂരിപക്ഷമുള്ള പാർട്ടിയെയോ സഖ്യത്തെയോ സർക്കാർ രൂപീകരിക്കാൻ ഗവർണർക്ക് ക്ഷണിക്കാം. ബംഗാളിന്റെ കാര്യത്തില്‍, തൃണമൂല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്. മമത ബാനർജി രാജി വെക്കാൻ വിസമ്മതിക്കുന്നത് തുടർന്നാല്‍, ഗവർണർക്ക് വോട്ടെണ്ണല്‍ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭയെ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് നീങ്ങാൻ സാധിക്കും. ഗവർണറുടെ അടുത്ത നീക്കമായിരിക്കും ഇനി നിർണായകം.

Hot Topics

Related Articles