ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർ പണി മുടക്കി : അയർക്കുന്നം വെയർഹൗസിന് മുന്നിൽ ധർണ നടത്തി

കോട്ടയം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബെവ്‌കോ യിലെ ഐ എൻ ടി യു സി . എ ഐ ടി യു സി സംഘടനകൾ നടത്തിയ പണിമുടക്കിന് ശേഷം ധർണ നടത്തി. ധർണ്ണ അയർക്കുന്നം വെയർ ഹൗസിന്റെ മുന്നിൽ ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ ജില്ല പ്രസിഡന്റ് സുഭാഷ് കുമാർ അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു, എ ഐ ടി യു സി
നേതാവ് പ്രദീപ് കുമാർ ഐ എൻ ടി യു സി സംസ്ഥാന കമ്മറ്റി അംഗങ്ങളായ തോമസ് ചെറിയാൻ ,സുനിൽകുമാർ, നൈനാൻ , സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ബീവറേജസ് കോർപറേഷനിൽ നടത്തിവരുന്ന അപരിഷ്ക്രിത നയങ്ങൾക്ക് എതിരെയും
കിട്ടിക്കൊണ്ടിരുന്ന ഷോപ്പ് അലവൻസ് ഉൾപ്പടെ വെട്ടിക്കുറച്ച നടപടിക്കെതിരെയും
പ്ലാസ്റ്റിക് ബോട്ടിൽ നിർമാർജനത്തിന്റ പേരിൽ ഉപഭോക്താക്കളിൽ നിന്നും അധിക പണം ഈടാക്കി ബോട്ടിൽ കൊടുത്തു അത് തിരിച്ചു കൊണ്ടുവന്നു പണം തിരികെ വാങ്ങാൻ അതാത് ഔട്ട്‌ ലെറ്റിൽ തന്നെ വരണം എന്നാ കൊള്ളയടി നയത്തിനെതിരെയുമാണ് പണി മുടക്ക് നടത്തിയത്.

Advertisements

Hot Topics

Related Articles