ന്യൂഡൽഹി :ഇന്ത്യയുടെ രാഷ്ട്രപതിയും സർവ്വസൈന്യാധിപയുമായ ദ്രൗപദി മുർമു റഫാൽ യുദ്ധവിമാനത്തിൽ പറന്ന് ചരിത്രം സൃഷ്ടിച്ചു. അംബാല വ്യോമതാവളത്തിൽ നിന്നാണ് രാഷ്ട്രപതിയുടെ ഈ ചരിത്ര യാത്ര ആരംഭിച്ചത്.രാവിലെ 11.27-ന് വിമാനം ആകാശത്തേക്ക് ഉയർന്നു. റഫാൽ ഉൾപ്പെടുന്ന 17-ാം നമ്പർ സ്ക്വാഡ്രൺ ‘ഗോൾഡൻ സ്പാറോ’യുടെ കമാൻഡിംഗ് ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ അമിത് ഗഹാനിയാണ് പൈലറ്റ്. കോ-പൈലറ്റിന്റെ സീറ്റിലായിരുന്നു രാഷ്ട്രപതി മുർമു.
വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ. പി. സിംഗും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.റഫാലിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയെന്ന നേട്ടം ദ്രൗപദി മുർമു സ്വന്തമാക്കി. ഇതിന് മുമ്പ് രാഷ്ട്രപതിമാരായ എ. പി. ജെ. അബ്ദുൽ കലാമും പ്രതിഭ പാട്ടീലും സുഖോയ്-30 യുദ്ധവിമാനത്തിൽ പറന്നിട്ടുണ്ട്.പാകിസ്ഥാനെതിരെ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂരം’ സമയത്ത് റഫാൽ ജെറ്റുകൾ നിർണായക പങ്ക് വഹിച്ചു. രാജ്യത്തിന്റെ പ്രതിരോധ സജ്ജതയോടുള്ള വിശ്വാസത്തിന്റെ അടയാളമാണ് രാഷ്ട്രപതിയുടെ ഈ അഭിമാനപരമായ പറക്കൽ.

