കണ്ണൂരിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേർ;പുറകിൽ സിപിഎം പ്രവർത്തകരെന്ന് സംശയം

കണ്ണൂർ:കണ്ണൂർ ചെറുകുന്ന് തറയിലുള്ള ബിജെപി പ്രാദേശിക നേതാവ് വിജു നാരായണന്റെ വീടിന് ഇന്ന് പുലർച്ചെ ബോംബേർ നടന്നു. പുലർച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ ജനലിന്റെ പാളി തകർന്ന നിലയിലുണ്ടായിരുന്നെന്നും, വീടിന്റെ പരിസരത്തുനിന്നും ബോംബിന്റെ ചില അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും വിവരം ലഭിച്ചു.വീട്ടുടമ വിജു നാരായണന്റെ മൊഴി പ്രകാരം, സിപിഎം പ്രവർത്തകർ ആണ് ആക്രമണത്തിന് പിന്നിൽ ഉള്ളതായി കണക്കാക്കപ്പെടുന്നത്. ഈ പ്രദേശം മുൻപ് അനധികൃതമായി സൂക്ഷിച്ച വെടിമരുന്ന് ശേഖരത്തിന്റെ പൊട്ടിത്തെറിപ്പ് സംഭവിച്ചതിന് ശേഷമാണ് പ്രശസ്തമായത്. കഴിഞ്ഞ മാസം ഒരാൾ മരിക്കുകയും ചെയ്തിരുന്നു.പ്രദേശത്ത് വലിയ രാഷ്ട്രീയ സംഘർഷങ്ങൾ നിലവിലില്ല. എന്നാൽ, കഴിഞ്ഞ ദിവസം ആർഎസ്‌എസിന്റെ നൂറാം വാർഷിക ബാനർ കീറിയത് സംബന്ധിച്ച ചെറിയ സ്വരചേർച്ച നിലനിൽക്കുന്നതിനിടയിലാണ് ബോംബേർ നടന്നത്.

Advertisements

Hot Topics

Related Articles