കൊല്ലം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഒരിക്കലും വൈകാതിരിക്കാൻ ഉറപ്പുനൽകാൻ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, മന്ത്രി കെ ബി ഗണേഷ് കുമാർ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകി.ശമ്പളം ലഭിക്കാത്തതിനെക്കുറിച്ചാണ് മുൻപ് പരാതികൾ ഉണ്ടായിരുന്നത്.മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നത്,കെഎസ്ആർടിസി ജീവനക്കാർ മനസിലാക്കണം, നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ് എട്ട് വർഷത്തിന് ശേഷം പുതിയ ബസ് വാങ്ങിയത്. ഇത് സ്വിഫ്റ്റിലേക്ക് മാറ്റാൻ എനിക്ക് ഒരു മിനിറ്റ് മതിയെന്ന് നിങ്ങൾ ആലോചിക്കണം. നിങ്ങൾക്ക് ഒന്നാം തീയതി ശമ്പളം ലഭിക്കണമെന്ന് മാത്രമാണ് ഇതിന് വേണ്ടിയുള്ള ശ്രമം. എല്ലാ ട്രേഡ് യൂണിയനും രാഷ്ട്രീയത്തിനതീതമായി എന്നെ വിശ്വസിക്കണം. നിങ്ങൾക്കായി ഞാന്‍ കഠിനമായി പരിശ്രമിക്കുന്നു.”
മന്ത്രിയുടെ വാക്കുകളിൽ, ശമ്പളം നൽകുന്നതിനുള്ള സാമ്പത്തിക ചെലവുകളും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓണത്തിന് അലവൻസുകൾ ഉൾപ്പെടെ ശമ്പളം നൽകാൻ 114 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്തിട്ടുണ്ടെന്നും, 75 കോടി രൂപ ശമ്പളം അടയ്ക്കാൻ വേണ്ടി വേണമെന്ന് അദ്ദേഹം പറഞ്ഞു.സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു,”ബസ് സ്റ്റാൻഡിൽ ഏതെങ്കിലും വൃത്തികേട് സംഭവിച്ചാലും സെക്യൂരിറ്റി ജീവനക്കാർ അറിയുന്നില്ല. കൊട്ടാരക്കര സ്റ്റാൻഡിൽ എട്ട് ബസുകൾ നശിപ്പിച്ചു, എട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരിൽ ആരും കണ്ടില്ല.മുക്കിലും മൂലകളിലും ഇനി ക്യാമറകൾ സ്ഥാപിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താൽക്കാലിക സെക്യൂരിറ്റി ജീവനക്കാർക്ക് ശമ്പളം നൽകുന്നത് ഒഴിവാക്കി, ക്യാമറയിലൂടെ മേൽനോട്ടം ഉറപ്പാക്കും.ചില്ലറ പ്രശ്നങ്ങളും നിയന്ത്രണ വിധേയമാക്കുന്നതായും മന്ത്രി പറഞ്ഞു.കാർഡ് സംവിധാനം വഴി ചില്ലറ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ശ്രമം. ചില കണ്ടക്ടർമാർ തീർന്ന കാർഡ് ടോപ്പപ്പ് ചെയ്യാൻ തയ്യാറാകുന്നില്ല. ഇതിനെത്തുടർന്ന് വരുന്ന പരാതികൾക്ക് ഉടൻ സസ്പെൻഷൻ ഉണ്ടാകും. കൂടാതെ, ചെറ്റപ്പണി വേണ്ട. മൂന്നാറിലെ ഡബിള്‍ ഡക്കറിൽ ടിക്കറ്റ് കൊടുക്കാതെ രണ്ടുപേരെ കയറ്റി 400 രൂപ പോക്കറ്റിലിടുന്ന നടപടി ഇനി നിരോധിക്കണം.”കേന്ദ്ര മാർഗ്ഗനിർദേശങ്ങൾ പാലിച്ച്, മികച്ച വിദ്യാഭ്യാസമുള്ള ജീവനക്കാർക്ക് പോലും നാണക്കേടുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.


