ഫോട്ടോ : കേരള വേലൻ ഏകോപന സമിതി സംസ്ഥാന അവകാശ പ്രഖ്യാപന കൺവെൻഷൻ കോട്ടയത്ത് സംസ്ഥാന പ്രസിഡണ്ട് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു, ജനറൽ സെക്രട്ടറി ജോഷി പരമേശ്വരൻ, സംസ്ഥാന ഭാരവാഹികളായ സുരേഷ് മയിലാട്ടുപാറ, സി എസ് അജിത് കുമാർ, കെ കെ ഹരിദാസ്, ഡോക്ടർ മുരളീധരൻ എന്നിവർ സമീപം
കോട്ടയം : ജാതി സെൻസസ് നടപ്പാക്കുന്ന കാര്യം മുന്നണികൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്ന് കേരള വേലൻ ഏകോപന സമിതി ( കെ.വി. ഇ എസ് ) അവകാശ പ്രഖ്യാപന കൺവൻഷൻ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എയ്ഡഡ് മേഖലയിൽ സംവരണം നടപ്പാക്കുക , പട്ടികജാതി നയം പ്രഖ്യാപിക്കുക, എല്ലാ വകുപ്പുകളിലും സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടപ്പാക്കുക, ഇ ഡബ്യു എസ് പുനഃ പരിശോധിക്കുക, പട്ടികജാതിക്കാരുടെ വിഷയങ്ങൾ പഠിക്കാൻ കമ്മീഷനെ നിയോഗിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തിയ അവകാശ പ്രഖ്യാപന രേഖ വിവിധ മുണണി നേതാക്കൾക്ക് സമർപ്പിക്കും.
ബി.വി.എസ് സുവർണ്ണ ജൂബിലി ഹാളിൽ ഏകോപന സമിതി ജനറൽ സെക്രട്ടറി ജോഷി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ച കൺവൻഷൻ കെ.വി. ഈ എസ്. പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ അവകാശ പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽ നിന് വിവിധ വേലൻ സംഘടനകളിൽനിന്നും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
സി.എസ്.അജിത്ത്കുമാർ, കെ.കെ.ഹരിദാസ്, സുരേഷ് മൈലാട്ടുപാറ, ഡോ.എസ്.മുരളീധരൻ, കെ.ശിവദാസൻ, കെ. ഇ മണിയൻ, അനീഷ് കുമാർ ചിത്രംപാട്ട്, പി.ആർ. ശിവരാജൻ, അനിൽകുമാർ ടി ആർ, പത്മനാഭൻ മാഷ് പെരിന്തൽമണ്ണ, അനിത രാജു, എ.വി. മനോജ്, സി എസ് ശശീന്ദ്രൻ, ശാലിനി വിനോദ്, ഒ.നാരായണൻ പള്ളിപ്പുറം, രാജേഷ് വയലാ, ദീപക് രാജ്, ഓമന സി ബി തുടങ്ങിയവർ പ്രസംഗിച്ചു.

