ഹൃദ്യംചാരിറ്റബിൾട്രസ്റ്റ് അഞ്ചാംഘട്ടമരുന്നും റമദാൻകിറ്റും വിതരണംചെയ്തു

കളമശ്ശേരി: കഴിഞ്ഞ മൂന്ന് വർഷമായി ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ‘ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ’ ആഭിമുഖ്യത്തിൽ നിർദ്ധനരായ രോഗികൾക്ക് കൈത്താങ്ങായി അഞ്ചാംഘട്ട മരുന്ന് വിതരണവും റമദാൻ കിറ്റ് വിതരണവും സംഘടിപ്പിച്ചു. കളമശ്ശേരിയിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർപേഴ്‌സൺ ഡോ. ഷാഹിത എൻ. അദ്ധ്യക്ഷത വഹിച്ചു.
രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം കളമശ്ശേരി നഗരസഭാ കൗൺസിലർ സിറാജ് നിർവ്വഹിച്ചു. റമദാൻ കിറ്റ് വിതരണോദ്ഘാടനം നഗരസഭാ കൗൺസിലർ സുഹ്റത്ത് മനാഫ് നടത്തി. ചടങ്ങിൽ ട്രസ്റ്റ് അംഗം ഡോ. അഹമ്മദ് സഗീർ റമദാൻ സന്ദേശം നൽകി.
ബൽക്കീസ് ഇടപ്പള്ളി, അഡ്വ. സനീജ, മജീദ് കുന്നുകര, ആരിഫമുഹമ്മദ്, മനാഫ് വേണാട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രസ്റ്റ് അംഗം ജമാൽ മരക്കാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷെഹീറ നന്ദിയും പറഞ്ഞു.

Advertisements

Hot Topics

Related Articles