കോട്ടയം : കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബി.ഇ.എഫ്.ഐ) യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ട്രേഡ് യൂണിയൻ പഠന ക്യാംപ് ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ കോട്ടയം, ക്രിസ്റ്റീന റിട്രീറ്റ് സെൻ്ററിൽ ആരംഭിച്ചു. ക്യാംപ് ബി.ഇ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് ഷാജു ആൻ്റണി ഉദ്ഘാടനം ചെയ്തു.
സി.ബി.എസ്.യു അഖിലേന്ത്യ കമ്മിറ്റി അംഗം സി അമൽദാസ് അദ്ധ്യക്ഷനും സംസ്ഥാന ജോയിൻ്റ് സെക്രട്ടറി യു അഭിനന്ദ് സ്വാഗതവും ആശംസിച്ചു. അഭയം സെക്രട്ടറി എബ്രഹാം തോമസ്, എ.കെ. ബി.ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ. റെഡ്യാർ, ബി.ടി.ഇ.എഫ് ജില്ലാ പ്രസിഡൻ്റ് സി. നാരായണൻ, ബി.ഇ.എഫ്.ഐ സംസ്ഥാന കമ്മീറ്റി അംഗം വി.പി. ശ്രീരാമൻ തുടങ്ങിയവർ സംസാരിച്ചു.
ബാങ്കിംഗ് മേഖലയിലെ തൊഴിലാളി വിരുദ്ധ നയങ്ങൾ, ലേബർ കോഡുകൾ സംഘടനാ പ്രവർത്തനങ്ങൾക്കുള്ള തിരിച്ചടി, സംഘടനാ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ക്യാംപിൽ ചർച്ച ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബി.ഇ.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്. സി. രാജീവൻ, ബി.ഇ.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ജെറിൻ കെ. ജോൺ, സി.ബി.എസ്.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എൻ. സനിൽ ബാബു, സി.ബി.എസ്.യു സംസ്ഥാന സെക്രട്ടറി കെ. ഹരികുമാർ തുടങ്ങിയവർ ക്ലാസ് നയിച്ചു.


